ദീപാവലിയ്ക്ക് വെന്നിക്കൊടി പാറിക്കാനൊരുങ്ങി ധനുഷ് എത്തുന്നു; കൊടി ട്രെയിലര്‍

kodi

ചിത്രത്തില്‍ നിന്ന്

ധനുഷ് രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളിലെത്തുന്ന കൊടിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. തൃഷയും മലയാളി നടി അനുപമാ പരമേശ്വരനുമാണ് ചിത്രത്തിലെ നായികമാര്‍. അനുപമാ പരമേശ്വരന്റെ ആദ്യ തമിഴ് ചിത്രമാണ് കൊടി.ആര്‍ എസ് ദുരൈ സെന്തില്‍ കുമാര്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍.

രാഷ്ട്രീയ പശ്ചാത്തലത്തിലാണ് കൊടിയുടെ കഥ പറയുന്നത്. രണ്ട് വ്യത്യസ്ത കഥാപാത്രങ്ങളായി എത്തുന്ന ധനുഷ് കൊടിയില്‍ തകര്‍പ്പന്‍ അഭിനയമാണ് കാഴ്ച്ചവെച്ചിരിക്കുന്നത്. തൃഷ ആദ്യമായി പ്രതിനായികയായി എത്തുന്ന ചിത്രം കൂടിയാണ് കൊടി.

സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീതസംവിധായകന്‍. വെട്രിമാരനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ദീപാവലി റിലീസായി ചിത്രം തീയറ്ററുകളിലെത്തും.

DONT MISS
Top