പ്രേമം തെലുങ്ക് പതിപ്പില്‍ ശ്രുതിഹാസന്‍ അത്ഭുതപ്പെടുത്തും’; ശ്രുതിയെ തെരഞ്ഞെടുത്തതിന്റെ ഉത്തരം ചിത്രം കണ്ടാല്‍ മനസിലാകുമെന്നും സംവിധായകന്‍

chandu-mondeti

പ്രേമം എന്ന ചിത്രം തെലുങ്കില്‍ നിര്‍മ്മിക്കുന്ന വാര്‍ത്തകള്‍ വന്ന സമയത്ത് തന്നെ ചിത്രം വാങ്ങാന്‍ വിതരണക്കാര്‍ തന്നെ സമീപിച്ചിരുന്നതായി ചിത്രം തെലുങ്കിലേക്ക് മൊഴിമാറ്റിയ ചന്ദ്രു മൊണ്ഡേതി. മലയാളത്തില്‍ പ്രേമം എന്ന ചിത്രം എടുത്തത് ഒരു പ്രതീക്ഷയും ഇല്ലാതെയാണെന്നും എന്നിട്ടും ആ ചിത്രം വലിയ വിജയമായിരുന്നെന്നും ചന്ദ്രു മൊണ്ഡേതി പറഞ്ഞു. അത്തരത്തിലൊരു ചിത്രം വീണ്ടും നിര്‍മിക്കുമ്പോള്‍ അത് വലിയ വെല്ലുവിളിയാണെന്നും അദ്ദേഹം പറയുന്നു.

കാണുന്ന എല്ലാവരെയും തൃപ്തിപ്പെടുത്താന്‍ എനിക്കു സാധിച്ചെന്നു വരില്ല. 15 ശതമാനം വരെ ആളുകള്‍ എങ്കിലും യഥാര്‍ത്ഥ പ്രമം കണ്ടിട്ടുണ്ടാകും. അവരെ തൃപ്തിപ്പെടുത്തുക അത്ര എളുപ്പമാകില്ല. എന്നാലും ബാക്കിയുള്ളവരെ തൃപ്തിപ്പെടുത്താന്‍ കഴിയുമെന്നു തന്നെയാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

മലര്‍ എന്ന കഥാപാത്രത്തിന് വേണ്ടി ശ്രുതി ഹാസനെ തെരഞ്ഞെടുത്തത് ശുദ്ധ മണ്ടത്തരമാണെന്ന് പലരും പറഞ്ഞു. എന്നാല്‍, താന്‍ എന്തുകൊണ്ട് ശ്രുതിയെ തെരഞ്ഞെടുത്തെന്നു ചിത്രം കണ്ടാല്‍ മനസ്സിലാകുമെന്ന് ചന്ദൂ മൊണ്ഡേതി പറയുന്നു.
ശ്രുതി ഹാസന്‍ വളരെ കഴിവുള്ള താരമാണ്. മലരിന്റെ വേഷത്തില്‍ അത്ഭുതപ്പെടുത്തുന്ന സ്‌ക്രീന്‍ പ്രസന്‍സ് ആണ് ശ്രുതിയുടേത്. ശരിക്കും ഒരു അത്ഭുതതാരം തന്നെയാണ് അവര്‍. പോരാത്തതിനു ഒരു സ്റ്റാര്‍ ഹീറോയിന്‍ വേണം എന്ന് തനിക്ക് ആഗ്രഹമുണ്ടായിരുന്നെന്നും സംവിധായകന്‍ പറയുന്നു.

ജോര്‍ജായി നാഗചൈതന്യയും മേരിയായി അനുപമയും സെലിനായി മഡോണയുമാണ് എത്തുന്നത്. മലരേ നിന്നെ എന്ന ഗാനത്തിന്റെ തെലുങ്ക് പതിപ്പായ എവരെ എന്ന ഗാനം യൂട്യൂബില്‍ റിലീസ് ചെയ്തത് മുതല്‍ ചിത്രത്തെ പരിഹസിച്ച് സോഷ്യല്‍മീഡിയയില്‍ പ്രേക്ഷകര്‍ രംഗത്ത് വന്നിരുന്നു. പ്രേമം എന്ന മലയാളചിത്രത്തെ വികലമാക്കാനാണ് തെലുങ്കിലേക്ക് മൊഴി മാറ്റിയതെന്നാണ് ആക്ഷേപം. നാഗചൈതന്യയും ശ്രുതിഹാസനുമടക്കം പ്രേമം തെലുങ്കിന്റെ സംവിധായകന്‍ വരെ ട്രോളാക്രമണത്തിന് ഇരയായി.

DONT MISS
Top