ചീമേനി പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ എസ്റ്റേറ്റില്‍ ഇത് പാഷന്‍ ഫ്രൂട്ടിന്റെ വിളവെടുപ്പ് കാലം

fashion-fruit

കാസര്‍കോട്: ചീമേനി പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ എസ്റ്റേറ്റില്‍ ഇത് പാഷന്‍ ഫ്രൂട്ടിന്റെ വിളവെടുപ്പ് കാലം. എസ്റ്റേറ്റിലെ രണ്ടര ഏക്കറില്‍ നിറഞ്ഞു നില്‍ക്കുന്ന പാഷന്‍ ഫ്രൂട്ടുകള്‍ കാഴ്ച്ചക്കാരുടെ മനം കവരുന്നു. വിളവെടുക്കാന്‍ പാകമായ നൂറ് കണക്കിന് പാഷന്‍ ഫ്രൂട്ടുകളാല്‍ നിറഞ്ഞു നില്‍ക്കുകയാണ് പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ ചീമേനി എസ്റ്റേറ്റ്.

കാഴ്ച്ചക്കാരുടെ മനംകവരും വിതം കാവേരി ഇനത്തില്‍പ്പെട്ടവയാണ് വിളവെടുക്കാന്‍ പാകത്തിലെത്തിയത്. പഴുത്തു കഴിഞ്ഞാല്‍ പാഷന്‍ ഫ്രൂട്ടുകള്‍ക്ക് വയലറ്റും ചുവപ്പും മഞ്ഞയും ഇടകലര്‍ന്ന നിറമാണ്. തൈ നട്ട് ആറു മാസത്തിനകം ഫലം ലഭിക്കുന്നു. കഴിഞ്ഞ വര്‍ഷം ഒരേക്കറില്‍ ആരംഭിച്ച കൃഷി ഇത്തവണ രണ്ടേക്കറിലേക്ക് വ്യാപിപ്പിച്ചു. എസ്റ്റേറ്റിലിത് രണ്ടാംഘട്ട വിളവെടുപ്പിന്റെ കാലമാണ്. ഇവ പ്ലാന്റേഷന്റെ നാടുകാണി എസ്റ്റേറ്റിലെത്തിച്ച് സ്‌ക്വാഷുണ്ടാക്കി വിപണിയില്‍ എത്തിക്കുന്നു. ഇവയുടെ ഇല പ്രമേഹ ചികിത്സയക്കായി ഉപയോഗിക്കുന്നു. ചാണകം, പിണ്ണാക്ക്, സോദരി പഴം,വെല്ലം എന്നിവ ചേര്‍ത്തുണ്ടാക്കുന്ന ജൈവ മിശ്രിതമാണ് വളമായി പ്രയോഗിക്കുന്നത്.

DONT MISS
Top