‘ഫീസ് കൊടുക്കാന്‍ കാശില്ലാത്തവര്‍ പട്ടിപിടിക്കാന്‍ പോകട്ടെ’; നിങ്ങള്‍ക്ക് ഈ സര്‍ക്കാരിനെകുറിച്ച് ഒരു ചുക്കും അറിയില്ല’; പരിഹാസവുമായി അഡ്വ. ജയശങ്കര്‍

pinarayi-jayasankar

കൊച്ചി: സ്വാശ്രയ വിഷയത്തില്‍ പിണറായി സര്‍ക്കാറിനെ പരിഹസിച്ച് അഡ്വക്കേറ്റ് എ ജയശങ്കറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. കേരള മുഖ്യമന്ത്രിക്ക് വാക്ക് ഒന്നേയുള്ളു എന്ന് പറഞ്ഞുകൊണ്ടാണ് ഫെയ്‌സ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. എല്ലാ വശവും ആലോചിച്ച് കൂട്ടിയ ഫീസ് ഇനി സര്‍ക്കാറിന് കൂട്ടാനും കുറയ്ക്കാനും പറ്റില്ല എന്ന് പറയുന്ന പോസ്റ്റില്‍ പിന്നീടങ്ങോട്ട് പരിഹാസ ശരമാണ്.

ഫീസ് കൂട്ടിയാല്‍ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ബുദ്ധിമുട്ടാകും. കുറച്ചാല്‍ പാവപ്പെട്ട സ്വാശ്രയ മുതലാളിമാര്‍ കുത്തുപാളയെടുക്കും. ‘പണക്കാരുടെ പടത്തലവന്‍’ എന്ന അപരനാമധേയം അസ്ഥാനത്താവും.ഫെയ്‌സ് ബുക്ക് പോസ്റ്റ് തുടരുന്നു.

സ്വാശ്രയ കോളേജിലെ ഫീസ് കുറയ്ക്കാം, പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് കൊടുക്കാം എന്നൊക്കെ ഇപ്പോള്‍ ചില നടത്തിപ്പുകാര്‍ തന്നെ പറയുന്നുണ്ടെന്നും ഇവര്‍ യുഡിഎഫിന്റെ പിണയാളുകളാണെന്നും ചെന്നിത്തലയുടെ താളത്തിന് തുള്ളുന്ന ‘പരനാറികള്‍’ ആണെന്നും പരിഹസിക്കുന്ന പോസ്റ്റില്‍ ഫീസ് കുറയ്ക്കുന്ന കോളേജുകളുടെ അംഗീകാരം സര്‍ക്കാര്‍ റദ്ദാക്കുമെന്നും പറയുന്നു.

ഷാഫിപറമ്പിലും ഹൈബി ഈഡനും ഒരാഴ്ച ഉണ്ണാവ്രതം നടത്തിയിട്ടും ഈ സര്‍ക്കാര്‍ കുലുങ്ങിയില്ല. അതറിയാവുന്നതുകൊണ്ടാണ് അനൂപ് ജേക്കബ് മൂന്നാം ദിവസം പായും ചുരുട്ടി എഴുന്നേറ്റുപോയത് എന്ന് പറഞ്ഞ് പ്രതിപക്ഷത്തേയും വിമര്‍ശിക്കുന്നുണ്ട് പോസ്റ്റില്‍.

ഫീസ് കൂട്ടിയത് കുറയ്ക്കാന്‍ അല്ലെന്നും നിങ്ങള്‍ക്ക് ഈ സര്‍ക്കാറിനെ കുറിച്ച് ഒരു ചുക്കും അറിയില്ലെന്നും ഫീസുകൊടുക്കാന്‍ കാശില്ലാത്തവര്‍ പട്ടിപിടിക്കാന്‍ പോകട്ടെ എന്നും പറയുന്ന ജയശങ്കറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് അവസാനിക്കുമ്പോള്‍, സ്വാശ്രയ കോളേജില്‍ ചേരാന്‍ നിവൃത്തിയില്ലാത്തവര്‍ക്ക് ബര്‍മിംഗ് ഹാമില്‍ പോകാമല്ലോ എന്ന പരിഹാസ ചോദ്യമാണ് ഉള്ളത്.

അഡ്വക്കേറ്റ് എ ജയശങ്കറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

DONT MISS
Top