ബ്രാഡ് പിറ്റുമായി ഡേറ്റിംഗിലെന്ന് നടി ജെന്നിഫര്‍ ഗാര്‍നര്‍…!

bradpitt-and-jennifer

ബ്രാഡ് പിറ്റ്- ജെന്നിഫര്‍ ഗാര്‍നര്‍

ഹോളിവുഡ് നടന്‍ ബ്രാഡ് പിറ്റുമായി താന്‍ ഡേറ്റിംഗിലെന്ന് പ്രഖ്യാപിച്ച് നടി ജെന്നിഫര്‍ ഗാര്‍നര്‍. ഭര്‍ത്താവ് ബെന്‍ അഫ്‌ളെക്കില്‍ നിന്ന് വേര്‍പിരിഞ്ഞ ജെന്നിഫര്‍ ഇതേക്കുറിച്ച് ആരാഞ്ഞ ഒരു മാധ്യമപ്രവര്‍ത്തകനോട് താന്‍ ബ്രാഡ് പിറ്റുമായി ഡേറ്റിംഗിലാണെന്ന് വെട്ടിത്തുറന്ന് പറയുകയായിരുന്നു. എന്നാല്‍ ജെന്നിഫര്‍ ഇക്കാര്യം തമാശക്ക് വേണ്ടി പറഞ്ഞതാണെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

jennifer-1

ജെന്നിഫര്‍ ഗാര്‍നര്‍

അടുത്തിടെയാണ് ജെന്നിഫര്‍ ഗാര്‍നര്‍ ഭര്‍ത്താവില്‍ നിന്ന് വേര്‍പിരിഞ്ഞത്.കഴിഞ്ഞ കുറച്ചു നാളുകളായി ജെന്നിഫറിനേയും ബ്രാഡ് പിറ്റിനേയും വിവിധയിടങ്ങളില്‍ ഒന്നിച്ചു കണ്ടതായി ചില മാധ്യമ വാര്‍ത്തകളുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് പാപ്പരാസികള്‍ ജെന്നിഫറിനേയും ബ്രാഡ് പിറ്റിനേയും പിന്തുടര്‍ന്നത്. ഭാര്യ ആഞ്ജലീന ജോളിയുമായി വേര്‍പിരിയുന്ന ബ്രാഡ് പിറ്റ് പുതിയ ഇണയെ കണ്ടെത്തിയോ എന്നാണ് ഏവരും കൗതുകത്തോടെ അന്വേഷിക്കുന്നത്.

bradpitt-angelina

ബ്രാഡ് പിറ്റ്- ആഞ്ജലീന ജോളി

ബ്രാഡ് പിറ്റില്‍ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് ആഞ്ജലീന കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുകയാണ്. തന്റെ കുടുംബത്തിന്റെ ആരോഗ്യകരമായ ജീവിതത്തിന് വേണ്ടിയാണ് ഈ ഘട്ടത്തില്‍ വിവാഹമോചനത്തിന് ഒരുങ്ങുന്നതെന്നാണ് ആഞ്ജലീനയുടെ പക്ഷം. ഭര്‍ത്താവ് കുട്ടികളെ പരിപാലിക്കുന്ന രീതിയില്‍ താന്‍ ഒട്ടും സംതൃപ്തയല്ലെന്ന് ആഞ്ജലീന തുറന്നടിക്കുന്നുണ്ട്. ബ്രാഡ് പിറ്റിന്റെ മദ്യപാനമയക്കുമരുന്ന് ശീലങ്ങളേയും ആഞ്ജലീന വിമര്‍ശിക്കുന്നു. ലഹരികള്‍ ബ്രാഡ് പിറ്റിന്റെ സ്വഭാവത്തിലുണ്ടാക്കിയ മാറ്റമാണ് ആഞ്ജലീനയെ ഏറെ ചൊടിപ്പിച്ചിരിക്കുന്നതെന്നും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. അതിനിടെ കുട്ടികളെ ഉപദ്രവിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ ബ്രാഡ് പിറ്റിന്റെ പേരില്‍ അന്വേഷണം നടക്കുന്നുണ്ട്.

DONT MISS
Top