പട്ടാളക്കാര്‍ക്കെതിരായ പരാമര്‍ശം, ഓം പുരിയ്‌ക്കെതിരെ രാജ്യദ്രോഹത്തിന് കേസ്

ഓം പുരി

ഓം പുരി

മുംബൈ: ഇന്ത്യന്‍ പട്ടാളക്കാര്‍ക്കെതിരെ നടത്തിയ മോശം പരാമര്‍ശത്തിന് ഓം പുരിയ്‌ക്കെതിരെ അന്തേരി പൊലീസ് സ്റ്റേഷനില്‍ രാജ്യദ്രോഹത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു. മുംബൈ സ്വദേശിയായ പ്രിഥ്വി മസ്‌കെ എന്നയാളാണ് ഓം പുരിയ്‌ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്. പാകിസ്താന്‍ അഭിനേതാക്കള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കിനെക്കുറിച്ച് ഒരു പ്രമുഖ ചാനലിലെ ചര്‍ച്ചയിലാണ് ഓം പുരി കേസിനാസ്പദമായ പരാമര്‍ശം നടത്തിയത്.

ആരാണ് പട്ടാളക്കാരോട് സൈന്യത്തില്‍ ചേരാന്‍ ആവശ്യപ്പെട്ടത്. ആരാണവരോട് തോക്കെടുക്കാന്‍ ആജ്ഞാപിച്ചത്. ഇന്ത്യയും പാകിസ്താനും തമ്മില്‍ ഇസ്രായേലും പാലസ്തീനും പോലെ കാലങ്ങളോളം യുദ്ധം ചെയ്യണമോ, എന്നായിരുന്നു ഓം പുരി പറഞ്ഞത്. സല്‍മാന്‍ ഖാന്‍ പാക് താരങ്ങളെ അനുകൂലിച്ച് നടത്തിയ പ്രസ്താവനെയേയും ഓം പുരി വിമര്‍ശിച്ചു. പാക് താരങ്ങളെ വിലക്കുന്നതിന് പകരം പാകിസ്താനിലേക്ക് ചാവേറുകളെ ബോംബുമായി അയക്കുകയാണ് വേണ്ടതെന്നും താരം പറഞ്ഞു.

ഓം പുരിയുടെ പരാമര്‍ശത്തിനെതിരെ അനുപം ഖേറിനെപ്പോലുള്ള പ്രമുഖതാരങ്ങളും സോഷ്യല്‍ മീഡിയയും രംഗത്തെത്തിയിട്ടുണ്ട്.

DONT MISS
Top