ആര്‍ബിഐ പണനയം പ്രഖ്യാപിച്ചു; റിപ്പോ നിരക്ക് കാല്‍ ശതമാനം കുറച്ചു

rbiമുംബൈ: റിസര്‍വ്വ് ബാങ്ക് പുതിയ പണവായ്പാനയം പ്രഖ്യാപിച്ചു. രാജ്യത്തെ കൊമേഴ്‌സ്യല്‍ ബാങ്കുകള്‍ക്ക് റിസര്‍വ്വ് ബാങ്ക് നല്‍കുന്ന വായ്പ പലിശ നിരക്കായ റിപ്പോ റേറ്റ് കാല്‍ ശതമാനമായി കുറച്ചു. ഇതോടെ റിപ്പോ നിരക്ക് 6.25ആറ് ശതമാനമായി.

ആറ് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഉര്‍ജിത്ത് പട്ടേല്‍ ചുമതലയേറ്റതിനു പിന്നാലെ പ്രഖ്യാപിച്ചത്. 6.5 ശതമാനത്തില്‍ നിന്നാണ് 6.25 ശതമാനമായി റിപ്പോ നിരക്ക് വെട്ടിച്ചുരുക്കിയിരിക്കുന്നത്. ഇത് വ്യാവസായികമേഖലയ്ക്ക് കൂടുതല്‍ ഉണര്‍വ് പകരുമെന്നാണ് വിലയിരുത്തുന്നത്. ഇതോടെ ഭവനവാഹന വായ്പ നിരക്ക് രാജ്യത്ത് കുറയുമെന്നാണ് പ്രതീക്ഷ.

നിരക്കുകളില്‍ മാറ്റംവരുത്താതെ ഗവര്‍ണര്‍ രഘുറാം രാജന്‍ സ്ഥാനമൊഴിഞ്ഞതിനു പിന്നാലെ പണപ്പെരുപ്പ നിരക്കുകള്‍ കുറഞ്ഞ സാഹചര്യത്തിലാണ് ആര്‍ബിഐയുടെ തീരുമാനം.

കഴിഞ്ഞ ആര്‍ബിഐ ഗവര്‍ണറിന്റെ കാലം വരെ വായ്പാ നിരക്കുകള്‍ സംബന്ധിച്ച തീരുമാനങ്ങള്‍ ഗവര്‍ണര്‍ സ്വമേധയാ ആണ് സ്വീകരിക്കുന്നതെങ്കില്‍ പുതിയ ചട്ടങ്ങള്‍ പ്രകാരംരണ്ട് റിസര്‍വ്വ ബാങ്ക് ഉദ്യോഗസ്ഥരും കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന രണ്ട് പ്രതിനിധികളടക്കമുള്ള അഞ്ചംഗ മോണിറ്ററി പോളിസി കമ്മിറ്റിയാണ് പണനയങ്ങള്‍ സംബന്ധിച്ച പുതിയ തീരമാനങ്ങള്‍ കൈക്കൊള്ളുക. എംപിസിയുടെ പ്രഥമ സമിതിയുടെ തീരുമാനമാണ് ഇന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.

DONT MISS
Top