ജിയോയ്ക്ക് വോഡഫോണിന്റെ പ്ലേ ‘ആപ്’; ഡിസംബര്‍ 31 വരെ വമ്പന്‍ സൗജന്യ ഓഫര്‍

ഫയല്‍ ചിത്രം

ഫയല്‍ ചിത്രം

ദില്ലി: റിലയന്‍സ് ജിയോ തിരികൊളുത്തിയ 4 ജി യുദ്ധം തോല്‍ക്കാന്‍ തയ്യാറില്ലെന്ന് പ്രഖ്യാപിച്ച് രാജ്യത്തെ രണ്ടാമത്തെ വലിയ ടെലികോം കമ്പനിയായ വോഡഫോണ്‍ രംഗത്ത്. ഉപഭോക്താക്കള്‍ക്ക് ഡിസംബര്‍ 31 വരെ സൗജന്യ പ്ലേ ആപ് സേവനം നല്‍കിയാണ് വോഡഫോണ്‍ വെല്ലുവിളി ഏറ്റെടുത്തിരിക്കുന്നത്. എല്ലാ ടെലികോം ഉപഭോക്താക്കള്‍ക്കും ഓഫര്‍ ലഭ്യമായിരിക്കുമെന്ന് കമ്പനി അറിയിച്ചു. ഇതിനായി വോഡഫോണ്‍ പ്ലേ ആപ് ഡൗണ്‍ലോഡ് ചെയ്യണം.

14,000 ലധികം സിനിമകള്‍, 180 ലൈവ് ടിവി ചാനലുകള്‍, ഇഷ്ടം പോലെ പാട്ടുകള്‍ എന്നിവയാണ് പ്ലേ ആപ്പിലൂടെ വോഡഫോണ്‍ ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. ഡിസംബര്‍ 31 ന് ശേഷം സേവനത്തിന് പണം മുടക്കേണ്ടി വരും.

സ്മാര്‍ട്ട് ഫോണുകളിലൂടെ ധാരാളം വീഡിയോകള്‍ കാണുകയും സംഗീതം ആസ്വദിക്കുകയും ചെയ്യുന്നവരുടെ എണ്ണം പ്രതിദിനം വര്‍ധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് വോഡഫോണ്‍ ഇന്ത്യ കൊമേഷ്യല്‍ ഡയറക്ടര്‍ സന്ദീപ് കട്ടാരിയ പറഞ്ഞു. വ്യത്യസ്തങ്ങളായ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിന് പകരം ഉപഭോക്താക്കള്‍ക്ക് വൊഡാഫോണ്‍ പ്ലേ ആപ്പിലൂടെ മികച്ച ക്വാളിറ്റിയില്‍ എല്ലാ വിനോധോപാദികളും സ്വന്തമാക്കാന്‍ സാധിക്കും. കട്ടാരിയ ചൂണ്ടിക്കാട്ടി.

നേരത്തെ തങ്ങളുടെ 4ജി ഉപഭോക്താക്കള്‍ക്ക് നാലുമാസത്തേക്കും 3 ജി ഉപഭോക്താക്കള്‍ക്ക് ഒരു മാസത്തേക്കും ഈ ആപ് സൗജന്യമായി വോഡഫോണ്‍ നല്‍കിയിരുന്നു. റിലയന്‍സ് ജിയോ ഒൗദ്യോഗിക വരവറിയിച്ച് പ്രഖ്യാപിച്ച വെല്‍കം ഓഫറിന് പകരമായിരുന്നു ഇത്. ഡിസംബര്‍ 31 വരെ 10 പ്രധാന ആപ്പുകളാണ് ജിയോ സൗജന്യമായി നല്‍കിയത്.

DONT MISS
Top