അവര്‍ ബലാത്കാരമായി എന്നെ വലിച്ചിഴച്ചു; മാനഭംഗത്തിനിരയാകുമോ എന്ന് ഭയപ്പെട്ടതായി കിം കര്‍ദാഷിയാന്‍

kim-kardashiyan

പാരീസിലെ ഹോട്ടല്‍ മുറിയില്‍ മുഖം മറച്ച് പൊലീസ് വേഷത്തിലെത്തിയ മോഷ്ടാക്കള്‍ തന്നെ ആക്രമിച്ചപ്പോള്‍ മാനഭംഗത്തിനിരയാകുമോ എന്ന് താന്‍ ഭയപ്പെട്ടതായി അമേരിക്കന്‍ ടെലിവിഷന്‍ റിയാലിറ്റി ഷോ താരം കിം കര്‍ദാഷിയാന്‍. അവര്‍ തന്നെ ബലാത്ക്കാരമായി പിടിച്ചുവെയ്ക്കുകും ബെഡ്ഡിലേക്ക് വലിച്ചിഴയ്ക്കുകയും ചെയ്തതായി കര്‍ദാഷിയാന്‍ പറഞ്ഞു. അഞ്ച് പേര്‍ അടങ്ങുന്ന സംഘം തന്നെ ബാത്തറൂമില്‍ പൂട്ടിയിട്ട ശേഷമാണ് പോയതെന്നും കിം പറഞ്ഞു. നടന്ന സംഭവങ്ങള്‍ വിവരിച്ച് പൊലീസിന് നല്‍കിയ മൊഴിയിലാണ് കിം കര്‍ദാഷിയാന്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

kim

കിം കര്‍ദാഷിയേന്‍ ബോഡിഗാര്‍ഡിനൊപ്പം

രണ്ട് നിലയുള്ള തന്റെ അപ്പാര്‍ട്ടുമെന്റിന്റെ സ്റ്റെപ്പുകള്‍ മോഷ്ടാക്കള്‍ കയറുന്നതിന്റെ ശബ്ദം കേട്ടതായി കിം വ്യക്തമാക്കിയിട്ടുണ്ട്. മുഖം മറച്ചെത്തിയവര്‍ ഫ്രഞ്ച് ഭാഷയാണ് സംസാരിച്ചതെന്നും കിം പറഞ്ഞു. കിം കര്‍ദാഷിയേല്‍ അപ്പാര്‍ട്ടുമെന്റില്‍ ഉള്ളതായി അറിഞ്ഞുകൊണ്ടാവാം മോഷ്ടാക്കള്‍ എത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇവര്‍ പാരീസ് സ്വദേശീകളാണെന്നും പൊലീസ് സംശയിക്കുന്നു.

ഞായറാഴ്ച പുലര്‍ച്ചെയാണ് കിം കര്‍ദാഷിയേല്‍ താമസിച്ചിരുന്ന അപ്പാര്‍ട്ടുമെന്റില്‍ മോഷണം നടന്നത്. നൂറ് കോടിയിലധികം വില വരുന്ന കിമ്മിന്റെ ആഭരണങ്ങള്‍ മോഷണം പോയതായാണ് വിലയിരുത്തല്‍. പാരീസ് ഫാഷന്‍ വീക്കില്‍ പങ്കെടുക്കാനെത്തിയതായിരുന്നു കിം. കിമ്മിനൊപ്പം സഹോദരിയുമുണ്ടായിരുന്നു. സംഭവമറിഞ്ഞ് കിമ്മിന്റെ ഭര്‍ത്താവ് കെയ്ന്‍ വെസ്റ്റ് അവതരിപ്പിച്ചുകൊണ്ടിരുന്ന മ്യൂസിക് ഷോ പാതിവഴിയില്‍ ഉപേക്ഷിച്ച് പാരീസില്‍ എത്തിയിരുന്നു. ഇരുവരും പാരീസില്‍ നിന്നും മടങ്ങി.

DONT MISS
Top