കാസര്‍ഗോഡ് കേന്ദ്ര സര്‍വകലാശാല കാംപസില്‍ മലമ്പനി പടരുന്നു; രോഗം വ്യാപിച്ചത് നിര്‍മ്മാണ തൊഴിലാളികളില്‍ നിന്നെന്ന് നിഗമനം

central-university

ഫയല്‍ ചിത്രം

കാസര്‍ഗോഡ്: കാസര്‍ഗോഡ് കേന്ദ്ര സര്‍വകലാശാല കാംപസില്‍ നിര്‍മ്മാണ തൊഴിലാളികളില്‍ മലമ്പനി വ്യാപിക്കുന്നു. ഇതരസംസ്ഥാന തൊഴിലാളികളായ മുപ്പത്തിരണ്ട് പേരില്‍ മലമ്പനി സ്ഥിരീകരിച്ചു. കാംപസിലെ വിദ്യാര്‍ത്ഥികളില്‍ രോഗം വ്യാപിക്കാതിരിക്കാന്‍ അതീവ ജാഗ്രതയിലാണ് അധികൃതര്‍.

കേന്ദ്ര സര്‍വകലാശാല പെരിയ കാംപസില്‍ അക്കാദമി ബ്ലോക്കുകളുടെ നിര്‍മ്മാണ പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടുവരുന്ന ഇതരസംസ്ഥാനക്കാരില്‍ കഴിഞ്ഞ രണ്ട് ആഴ്ച്ചയ്ക്കുള്ളിലാണ് മലമ്പനി കണ്ടെത്തിയത്. കഴിഞ്ഞ മാസം ഒരു തൊഴിലാളിയ്ക്ക് മലമ്പനി ബാധിച്ചിരുന്നു. ഇതാണ് മറ്റ് തൊഴിലാളികളിലേക്ക് രോഗം വ്യാപിക്കന്‍ ഇടയാക്കിയത്. തൊഴിലാളികള്‍ കാംപസിനകത്ത് തന്നെ ജോലി ചെയ്ത് വരുന്നതിനാല്‍ മലമ്പനി വിദ്യാര്‍ത്ഥികളിലേക്ക് പടരാതിരിക്കാന്‍ അതീവ ജാഗ്രത പുലര്‍ത്തി വരുകയാണെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

രോഗം പടരുന്ന സാഹചര്യം തുടര്‍ന്നാല്‍ സര്‍വ്വകലാശാലയിലെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നിര്‍ത്തി വെയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കുമെന്ന് ഡിഎംഒ അറിയിച്ചു. രോഗം പടരുന്ന സാഹചര്യത്തില്‍ ക്യാംപസിനകത്ത് ജോലി ചെയ്യുന്ന നൂറ്റിനാല്‍പ്പത് പേരുടെ രക്തം പരിശോധനക്കായി ശേഖരിച്ചിട്ടുണ്ട്.

DONT MISS
Top