ക്വാന്‍ഡിക്കോ 2 വീഡിയോ ലീക്കായി; അമ്പരപ്പിക്കുന്ന ചൂടന്‍ രംഗങ്ങളുമായി പ്രിയങ്കാ ചോപ്ര

സീരിയലിലെ രംഗങ്ങള്‍

സീരിയലിലെ രംഗങ്ങള്‍

ബോളിവുഡ് നടി പ്രിയങ്ക ചോപ്ര അഭിനയിക്കുന്ന ഹോളിവുഡ് ടെലിവിഷന്‍ സീരീസ് ആയ ക്വാന്‍ഡിക്കോ രണ്ടാം ഭാഗത്തിന്റെ വീഡിയോ ലീക്ക് ആയി. പ്രേക്ഷകരെ അമ്പരിപ്പിക്കുന്ന തനി ചൂടന്‍ സീനുകളാണ് വീഡിയോയില്‍ ഉള്ളത്. അമേരിക്കന്‍ ടെലിവിഷന്‍ പരമ്പരയായ ക്വാന്‍ഡിക്കോയുടെ രണ്ടാം ഭാഗം കഴിഞ്ഞ തിങ്കളാഴ്ച സംപ്രേക്ഷണം ആരംഭിച്ചിരുന്നു.

സീരിയലിന്റെ പ്രൊമോഷന് വേണ്ടി അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് വീഡിയോ പുറത്തുവിട്ടതെന്നാണ് സൂചന. 65 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഹോളിവുഡ് സിനിമകളെ വെല്ലുന്ന ലിപ് ലോക്ക് രംഗങ്ങളാണ് ഉള്ളത്. സീരിയലിലെ പ്രിയങ്കയുടെ ബിക്കിനി വേഷവും കഴിഞ്ഞ ദിവസം ചര്‍ച്ചയായിരുന്നു.

പ്രിയങ്ക മുഖ്യവേഷം അവതരിപ്പിക്കുന്ന ക്വാന്‍ഡിക്കോ ടെലിവിഷന്‍ സീരിയല്‍ അമേരിക്കയില്‍ സൂപ്പര്‍ഹിറ്റാണ്. കോടികളാണ് ഈ പ്രോജക്ടില്‍ പ്രിയങ്ക പ്രതിഫലമായി വാങ്ങുന്നത്. നേരത്തെ ക്വാന്‍ഡിക്കോയുടെ ആദ്യ ഭാഗം പുറത്തിറങ്ങിയപ്പോഴും സമാനമായ രീതിയില്‍ ഒരു വീഡിയോ പുറത്തായിരുന്നു.

ഹോളിവുഡില്‍ എത്തിയത് മുതല്‍ പ്രിയങ്ക വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയായിരുന്നു. ആദ്യ സീസണിലെ പ്രിയങ്കയുടെ അഭിനയവും വന്‍പ്രേക്ഷക പ്രശംസ നേടിയിരുന്നു. മികച്ച ആക്ഷന്‍ രംഗങ്ങളുമായി അമേരിക്കന്‍ പ്രേക്ഷകരെ വളരെപ്പെട്ടെന്ന് കൈയ്യിലെടുക്കാന്‍ ബോളിവുഡ് താരത്തിന് സാധിച്ചു.

DONT MISS