പാരീസിലെ ഹോട്ടലില്‍ കിം കര്‍ദാഷിയാന് നേരെ തോക്ക് ചൂണ്ടി അജ്ഞാതര്‍; വിവരമറിഞ്ഞ് ഭര്‍ത്താവ് കെയ്ന്‍ മ്യൂസിക് ഷോ വേണ്ടന്നുവെച്ചു

kim

കിം കര്‍ദാഷിയാന്‍

പാരീസ്: മുഖം മറച്ച് പൊലീസ് വേഷത്തിലെത്തിയ രണ്ടു പേര്‍ ടി വി റിയാലിറ്റി ഷോ താരം കിം കര്‍ദാഷിയാനെ തോക്കിന്‍ മുനയില്‍ നിര്‍ത്തിയതായി റിപ്പോര്‍ട്ട്. പാരീസിലെ ഒരു ഹോട്ടല്‍ മുറിയില്‍ ഞായറാഴ്ചയാണ് സംഭവം. കര്‍ദാഷിയാന്റെ വക്താവ് സംഭവം സ്ഥിരീകരിച്ചതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. കര്‍ദാഷിയാന്‍ വളരെയധികം ഭീതിയിലായെന്നും എന്നാല്‍ ശാരീരികമായി പരുക്കുകളൊന്നും ഇല്ലെന്നും വക്താവ് വ്യക്തമാക്കി.

kim-2

കിം കര്‍ദാഷിയാന്‍

സംഭവം നടക്കുമ്പോള്‍ ന്യൂയോര്‍ക്കില്‍ മ്യൂസിക് ഷോ അവതരിപ്പിക്കുകയായിരുന്നു കര്‍ദാഷിയാന്റെ ഭര്‍ത്താവ് കെയ്ന്‍ വെസ്റ്റ്. വിവരമറിഞ്ഞതോടെ പരിപാടി വേണ്ടെന്നുവെച്ച് കെയ്ന്‍ വെസ്റ്റ് പാരീസിലേക്ക് പുറപ്പെട്ടു. കുടുംബവുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങളുണ്ടെന്നു പറഞ്ഞായിരുന്നു കെയ്ന്‍ പരിപാടി അവസാനിപ്പിച്ചത്.  സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തിവരികയാണ്. അജ്ഞാത സംഘത്തെ സംബന്ധിച്ച് മറ്റുവിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

kim-with-hus

കിം കര്‍ദാഷിയാന്‍ ഭര്‍ത്താവ് കെയ്ന്‍ വെസ്റ്റിനൊപ്പം

പാരീസ് ഫാഷന്‍ വീക്കില്‍ പങ്കെടുക്കാനായിരുന്നു കിം കര്‍ദാഷിയാന്‍ പാരീസില്‍ എത്തിയത്. കര്‍ദാഷിയാനൊപ്പം സഹോദരിയുമുണ്ടായിരുന്നു.

വിവരമറിഞ്ഞപ്പോള്‍ വേണ്ടെന്നുവെച്ച കെയ്ന്‍ വെസ്റ്റിന്‍റെ മ്യൂസിക് ഷോ. വീഡിയോ

DONT MISS
Top