ഇനി ക്യൂ നിന്ന് മടുക്കില്ല, ക്യൂനില്‍ക്കുന്നവരെ സഹായിക്കാന്‍ സ്വയം നീങ്ങുന്ന കസേര- വീഡിയോ കാണാം

auto-chair
ടോക്കിയോ: ക്യൂ നില്‍ക്കല്‍ ഒരു ബോറന്‍ പരുപാടിയാണ്. ചില ക്യൂകള്‍ മണിക്കൂറോളം നീണ്ടെന്നുവരെ വരാം. അപ്പോഴൊക്കെ നാം മനസിലെങ്കിലും കരുതിയിട്ടുണ്ടാകം ആരെങ്കിലും വന്ന് എടുത്തോണ്ട് മുന്നോട്ട് കൊണ്ട് പോയിരുന്നെങ്കിലോ എന്ന്. ഇതാ ആ സ്വപ്‌നം യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നു. ജപ്പാനിലെ പ്രമുഖ കാര്‍ നിര്‍മ്മാണ കമ്പനിയാണ് ക്യൂ നില്‍ക്കുന്നവരെ സഹായിക്കുന്ന സ്വയം ചലിക്കുന്ന കസേര തയ്യാറാക്കിയിരിക്കുന്നത്. പ്രോ പൈലറ്റ് ചെയര്‍ എന്നാണ് ഈ അത്ഭുത കസേരയ്ക്ക് കമ്പനി നല്‍കിയിരിക്കുന്നത്‌

കഴിഞ്ഞ ദിവസം നിസാന്‍ പുറത്തുവിട്ട വിഡിയോയിലാണ് നീങ്ങുന്ന കസേര അവതരിപ്പിക്കുന്നത്. തിരക്കേറിയ ഒരു റസ്‌റ്റോറന്റിന് മുന്നില്‍ ആളുകള്‍ ക്യു നില്‍ക്കുന്നതിന് പകരം കസേരകളില്‍ ഇരിക്കുകയാണ്. ഇരിക്കുന്നവര്‍ ഓരോരുത്തരായി എഴുന്നേറ്റ് പോകുന്നതോടെ് കസേരകള്‍ സ്വയം ക്യൂവില്‍ സ്ഥാനം മാറുകയാണ്. നിസാന്റെ ഓട്ടോമാറ്റിക് കാര്‍ സാങ്കേതിക വിദ്യയുടേതിന് സമാനമായ സാങ്കേതിക വിദ്യയുടെ സഹായത്തില്‍ നിര്‍മ്മിച്ച കസേരകള്‍ ജപ്പാനിലെ തിരക്കേറിയ റസ്റ്റോറന്റുകളില്‍ പരീക്ഷിക്കാന്‍ ഒരുങ്ങുകയാണ് നിസാന്‍.

DONT MISS