പാക്ക് താരങ്ങളെ പിന്തുണയ്ക്കുന്നവര്‍ രാജ്യം വിടുന്നതായിരിക്കും നല്ലതെന്ന് സ്വാധി പ്രാചി

സാധ്വി പ്രാചി

സാധ്വി പ്രാചി

ജഭല്‍പൂര്‍: വിവാദ പ്രസംഗങ്ങളിലൂടെ ശ്രദ്ധേയയായ സാധ്വി പ്രാചി വീണ്ടും. ഇന്ത്യയിലുള്ള പാകിസ്താന്‍ താരങ്ങള്‍ക്കെതിരെയാണ് വിഎച്ച്പ് നേതാവിന്റെപുതിയ പ്രസംഗം. പാകിസ്താന്‍ താരങ്ങള്‍ക്ക് കഴിവ് തെളിയിക്കാനുള്ള ഇടം ഇന്ത്യയല്ല സ്വന്തം രാജ്യമാണെന്നായിരുന്നു സാധ്വി പ്രാചിയുടെ പ്രസ്താവന. അയല്‍ക്കാരെ പാഠം പഠിപ്പിക്കണമെന്ന് പറഞ്ഞ സാധ്വി പ്രാചി മഹാത്മ ഗാന്ധിയാണ് ഇന്ത്യാ-പാക്ക് വിഭജനത്തിന് പിന്നിലെന്നും അതിനാല്‍ ഗാന്ധിയെ വധിച്ച ഗോഡ്‌സെയാണ് തന്റെ ആരാധന പാത്രമെന്നും പറഞ്ഞു.

പാകിസ്താനികളെ പിന്തുണയ്ക്കുന്ന ബോളിവുഡ് താരങ്ങളോടും രാജ്യം വിടുന്നതായിരിക്കും നല്ലതെന്നും അവര്‍ പറഞ്ഞു. പാക് താരങ്ങളെ ഇന്ത്യയില്‍ നിരോധിച്ചതിനെതിരെ സല്‍മാന്‍ ഖാന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. പാക്ക് താരങ്ങളെ വിലക്കാന്‍ അവര്‍ തീവ്രവാദികളല്ല എന്നായിരുന്നു സല്‍മാന്റെ പ്രസ്താവന.

DONT MISS
Top