സൗദിയില്‍ യൂബര്‍, കരീം ടാക്‌സി കമ്പനികളില്‍ സ്വദേശിവത്കരണം പിടിമുറുക്കുന്നു

uber

റിയാദ്: സൗദിയിലെ യൂബര്‍, കരീം ടാക്‌സി കമ്പനികളില്‍ നിന്നും വിദേശികളെ ഒഴിവാക്കുന്നു. കമ്പനികളുടെ ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ച് അവരവരുടെ സ്വന്തം വാഹനങ്ങളില്‍ ടാക്‌സി സര്‍വീസ് നടത്തുന്ന വിദേശികളെയാണ് ഒഴിവാക്കുന്നത്. പകരം സ്വദേശികളെ മാത്രം നിയമിച്ച് സ്വദേശിവത്കരണം നടപ്പിലാക്കും. കമ്പനികളുടെ ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ച് മറ്റുള്ളവര്‍ സര്വ്വീസ് നടത്തുന്നതിന് വിലക്കേര്‌പ്പെടുത്തി.

നവ ടാക്‌സി സേവന രംഗത്തെ സൗദിയിലെ പ്രമുഖ കമ്പനികളാണ് യൂബര്‍,കരീം ടാക്‌സി കമ്പനികള്‍. ഈ കമ്പനികളില്‍ ധാരാളം വിദേശികള്‍ ഡ്രൈവര്‍മാരായി ജോലി ചെയ്യുന്നുണ്ട്. യൂബര്‍, കരീം ടാക്‌സി കമ്പനികളില്‍ നിന്നും വിദേശികളെ ഒഴിവാക്കി പകരം സ്വദേശികളെ നിയമിക്കാന്‍ തീരുമാനിച്ചതായി ട്രാന്‍സ്പോര്‍ട്ടേഷന്‍ വിഭാഗത്തിലെ കമ്മ്യൂണിക്കേഷന്‍ ആന്റ് മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ തുര്‍്ക്കി തുഐമിയാണ് അറിയിച്ചത്.

വിദേശികള്‍ യൂബര്‍, കരീം എന്നീ കമ്പനികളുടെ ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ചു അവരവരുടെ സ്വന്തം വാഹനങ്ങളില്‍ ടാക്‌സി സര്‍വീസ് നടത്തുന്നത് അനുവദിക്കുകയില്ല. നിരവധി വിദേശികള്‍ യൂബര്‍, കരീം ടാക്‌സി സര്‍വീസ് നടത്തുന്നുണ്ട്. എന്നാല്‍ സ്വകാരൃ, പൊതു ടാക്‌സി കമ്പനികള്‍ എന്ന നിലയില്‍ യൂബര്‍, കരീം തുടങ്ങിയ കമ്പനികളുടെ സ്‌പോണ്‍സര്‍ഷിപ്പിലുള്ള വിദേശികള്‍ക്ക് നിയമപരമായി കമ്പനികളുടെ ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ച് താല്‍ക്കാലികമായി ടാക്‌സി സര്‍വ്വീസ് നടത്താവുന്നതാണ്. സര്‍വ്വീസ് നടത്തുന്നത് സൗദി ട്രാന്‍സ്‌പോര്‍്‌ട്ടേഷന്‍ മന്ത്രാലയം നടപ്പിലാക്കുന്ന നിയമങ്ങള്‍ക്ക് വിധേയമായിരിക്കണം.

DONT MISS
Top