എച്ച്‌ഐവിയ്ക്ക് അത്ഭുതമരുന്ന്; ശാസ്ത്രസംഘത്തിന്റെ പരീക്ഷണത്തില്‍ കണ്ണുംനട്ട് ലോകം

aids

ലണ്ടന്‍: എച്ച്‌ഐവിയ്ക്ക് പ്രതിരോധ മരുന്ന് കണ്ടെത്താന്‍ സാധ്യത. ബ്രിട്ടനിലെ അഞ്ച് സര്‍വകലാശാലകളില്‍ നിന്നുമുള്ള ശാസ്ത്രജ്ഞരുടെ സംഘമാണ് എച്ച് ഐവിയ്‌ക്കെതിരെ പുതിയ തെറാപ്പിയ്ക്ക് രൂപം നല്‍കി വരുന്നത്.

സംഘം ബ്രിട്ടീഷ് പൗരന് മേല്‍ നടത്തി വരുന്ന പരീക്ഷണങ്ങള്‍ വിജയം കണ്ട് വരികയാണെന്നും ചികിത്സയെ തുടര്‍ന്ന് ബ്രിട്ടീഷ് പൗരനില്‍ കണ്ടെത്തിയിരുന്ന എച്ച് ഐവി അണുബാധ യുടെ ലക്ഷണങ്ങള്‍ ചികിത്സയെ തുടര്‍ന്ന് പ്രകടമാകുന്നില്ലെന്നും രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ എച്ച് ഐവി വൈറസിന്റെ സാന്നിധ്യം പൂര്‍ണമായും രക്തത്തില്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും ഇത്തരത്തില്‍ തുടര്‍ന്നാല്‍ എച്ച്‌ഐവിയില്‍ നിന്നും മുക്തമാകുന്ന മനുഷ്യനായി ഈ ബ്രിട്ടീഷ് പൗരന്‍ ചരിത്രത്തില്‍ ഇടം നേടുമെന്നും ശാസ്ത്ര സംഘം സണ്‍ഡെ ടൈംസിനോട് സൂചിപ്പിച്ചു. ഇതാദ്യമായാണ് എച്ച്‌ഐവി ബാധയെ ഇത്രത്തോളം ചികിത്സിച്ച് ഭേദപ്പെടുത്തിയിട്ടുള്ളത്.

cell

എച്ച്‌ഐവി അണുബാധയെ തടയാനുള്ള രീതികള്‍ ഇതില്‍ നിന്നും അവലംബിക്കും. പരീക്ഷണം പ്രാരംഭ ഘട്ടത്തില്‍ മാത്രമാണ് എത്തി നില്‍ക്കുന്നതെന്നും എന്നാല്‍ നിലവിലെ പുരോഗതി ആശ്ചര്യമുള്ളവാക്കുന്നതാണെന്നും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് റിസര്‍ച്ച് ഓഫീസ് ക്ലിനിക്കല്‍ റിസര്‍ച്ച് ഇന്‍ഫ്ര സ്ട്രക്ചര്‍ മാനേജിങ്ങ് ഡയറക്ടര്‍ മാര്‍ക്ക് സാമുവല്‍സ് പറഞ്ഞു.

ഓക്‌സഫഡ്, കേംബ്രിഡ്ജ്, ഇംപീരിയല്‍ കോളേജ് ലണ്ടന്‍, യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടന്‍, കിങ്ങ്‌സ് കോളേജ് ലണ്ടന്‍ എന്നീ സര്‍വകലാശാലകളില്‍ നിന്നുള്ള ശാസ്ത്രജ്ഞരാണ് പുതിയ തെറാപ്പിയ്ക്ക് രൂപം നല്‍കിയിരിക്കുന്നത്. ശരീരത്തിലെ പ്രതിരോധ സംവിധാനത്തെ ലക്ഷ്യം വയ്ക്കുന്ന എച്ച് ഐവി അണുവിനെ തടയുന്നത് ഏറെ ദുഷ്‌കരമാണ്. ടി കോശങ്ങളുടെ ഡിഎന്‍എയിലേക്ക് നിഷ്‌ക്രിയമായി കടന്നിറങ്ങുന്ന എച്ചഐവി അണുക്കള്‍ പ്രതിരോധ സംവിധാനത്തെ കബളിപ്പിച്ച് പെരുകുകയാണ് പതിവ്.

cell

പുതിയ തെറാപ്പി പ്രകാരം, രണ്ട് ഘട്ടമായാണ് ചികിത്സരീതി. ആദ്യം എച്ച് ഐവി അണുബാധയേറ്റ കോശങ്ങളെ തിരിച്ചറിയാനായി ശരീരത്തില്‍ വാക്‌സിന്‍ നല്‍കും. രണ്ടാം ഘട്ടത്തില്‍ നിഷ്‌ക്രിയമായ ടി കോശങ്ങളെ ഉജ്ജീവിപ്പിക്കാനായി പുതുതായി വേര്‍തിരിച്ചെടുത്ത വോറിനോസ്റ്റാറ്റ് നല്‍കുകയും തുടര്‍ന്ന് ശരീരത്തിലെ പ്രതിരോധ സംവിധാനം അണുബാധയുള്ള ടി കോശങ്ങളെ കണ്ടെത്തുന്നതുമാണ് ചികിത്സാ രീതി.

10 ലക്ഷത്തില്‍ പരം ജനങ്ങളാണ് ബ്രിട്ടണില്‍ മാത്രം എച്‌ഐവി അണുബാധയുള്ളത്. ഇതില്‍ 17 ശതമാനം ജനങ്ങളും അണുബാധയെ കുറിച്ച് അജ്ഞരാണ്. രാജ്യാന്തര തലത്തില്‍ 370 ലക്ഷം ജനങ്ങളാണ് എച്ച് ഐവി ബാധിതരായിട്ടുള്ളത്.

DONT MISS
Top