ആപ്പിള്‍ ഉപഭോക്താവ് ഉണര്‍ന്നു; പിന്നെ നടന്നതൊന്നും ഓര്‍മ്മയില്ല! വീഡിയോ കാണാം

france

വീഡിയോ ചിത്രീകരണത്തില്‍ നിന്ന്

ദിജോണ്‍: ഉപഭോക്താക്കളെ ശക്തിപ്പെടുത്താനായി ഇന്ത്യയില്‍ സര്‍ക്കാര്‍ ജാഗോ ഗ്രാഹക് ജാഗോ (ഉണരൂ ഉപഭോക്താവെ ഉണരൂ) എന്ന പ്രചരണങ്ങള്‍ക്ക് വന്‍ പ്രചരണം നല്‍കി വരികയാണ്. എന്നാല്‍ ഉപഭോക്താവ് ശരിക്കും ഉണര്‍ന്നാലോ? അത്തരമൊരു സംഭവമാണ് കഴിഞ്ഞ ദിവസം ഫ്രാന്‍സില്‍ നടന്നത്. യൂറോപ്യന്‍ ഉപഭോക്താക്കളുടെ അവകാശങ്ങള്‍ ആപ്പിള്‍ ലംഘിച്ചെന്നും നഷ്ട പരിഹാര നടപടികള്‍ കൈക്കൊണ്ടില്ലെന്നും ആരോപിച്ച് അജ്ഞാതനായ വ്യക്തി ഫ്രാന്‍സിലെ ആപ്പിള്‍ സ്റ്റോറില്‍ ‘മേഞ്ഞ്’ നടക്കുന്ന രംഗങ്ങളാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ സജ്ജീവമായി കൊണ്ടിരിക്കുന്നത്.

അജ്ഞാതനായ വ്യക്തി, ഇരുണ്ട ഗ്ലാസുകള്‍ ധരിച്ച് ലോഹ പന്തുമായി ഫ്രാന്‍സിലെ ദിജോണിലുള്ള ആപ്പിള്‍ സ്റ്റോറിലേക്ക് കടന്നെത്തി വില്‍പനയ്ക്ക് വെച്ച ഐഫോണുകളില്‍ പ്രഹരമേല്‍പ്പിക്കുകയാണ്. ലോഹ പ്രഹരത്തിന് മേല്‍ ‘പ്രതിരോധം സൃഷ്ടിക്കാന്‍ സാധിക്കാതെ’ റെറ്റീന എച്ച് ഡി ഡിസ്‌പ്ലേയോട് കൂടിയ ഐഫോണുകളെല്ലാം തകരുന്ന രംഗം രാജ്യാന്തര ശ്രദ്ധ നേടി കൊണ്ടിരിക്കുകയാണ്. 12 ഓളം ഐഫോണുകളും ഒരു മാക് ബുക്കുമാണ് അജ്ഞാതനായ വ്യക്തിയുടെ ആപ്പിള്‍ രോഷത്തിന് ഇരയായതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ആപ്പിള്‍ സ്റ്റോറില്‍ ഉണ്ടായിരുന്ന മറ്റൊരു ഉപഭോക്താവാണ് അജ്ഞാതന്‍ നടത്തുന്ന അതിക്രമങ്ങള്‍ ചിത്രീകരിച്ചത്. താന്‍ ചിത്രീകരിക്കപ്പെടുന്നു എന്ന് മനസ്സിലായ അജ്ഞാതന്‍ എന്ത് കൊണ്ടാണ് ഈ കടും കൈയ്ക്ക് മുതിര്‍ന്നത് എന്ന് സ്വയം ക്യാമറയ്ക്ക് മുമ്പില്‍ വ്യക്തമാക്കുകയായിരുന്നു.

‘ആപ്പിള്‍ കമ്പനി യൂറോപ്യന്‍ കണ്‍സ്യൂമേഴ്‌സ് അവകാശങ്ങളെ ലംഘിച്ചിരിക്കുകയാണ്. ഇത് താന്‍ ആപ്പിളിനോട് വ്യക്തമാക്കിയതായും തനിക്ക് ന്യായമായ നഷ്ടപരിഹാര തുക നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും തുക നല്‍കില്ലെന്ന് ആപ്പിള്‍ അറിയിച്ചു. പിന്നെ നടക്കുന്നതിനെല്ലാം നിങ്ങളും സാക്ഷികളാണ്’ – ഇത്രയും പറഞ്ഞ് കൊണ്ട് വീണ്ടും മറ്റൊരു ഐഫോണിന് മേല്‍ പ്രഹരമേല്‍പ്പിക്കുകയാണ് ഈ അജ്ഞാതന്‍.

apple-phone

മൂന്ന് സുരക്ഷ ഉദ്യോഗസ്ഥര്‍ ഇയാളെ തടയാന്‍ ശ്രമിച്ചെങ്കിലും ശക്തമായ പ്രതിരോധത്താല്‍ രക്ഷപ്പെടുന്നതായും ചിത്രീകരണത്തിലുണ്ട്. എന്നാല്‍ ഏറെ വൈകാതെ തന്നെ അജ്ഞാതനെ പൊലീസ് പിടികൂടിയെന്നും തടങ്കലില്‍ പാര്‍പ്പിച്ചെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്.

ഏകദേശം 10000 യൂറോയ്ക്ക് മേലുള്ള നാശനഷ്ടങ്ങളാണ് ഇയാള്‍ നടത്തിയിട്ടുള്ളതെന്ന് അന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കി. സംഭവത്തെ തുടര്‍ന്ന് രാജ്യാന്തര മാധ്യമങ്ങള്‍ ആപ്പിളുമായി ബന്ധപ്പെട്ടെങ്കിലും വ്യക്തിഗത പരാതികളിന്‍മേല്‍ പ്രതികരിക്കാന്‍ ആപ്പിള്‍ തയ്യാറല്ലെന്ന് അറിയിച്ചു.

DONT MISS
Top