ഫെയ്‌സ്ബുക്ക് വൈറസിന് നിങ്ങളും ഇരയാണോ? പരിശോധിക്കാം ചില വഴികളിലൂടെ

facebook

ഫെയ്ബുക്ക് ടൈംലൈനില്‍ പെട്ടെന്നൊരു സുപ്രഭാതത്തില്‍ സുഹൃത്തുക്കളാരെങ്കിലും നമ്മുടെ ചിത്രം അപ്ഡലോഡ് ചെയ്യുന്നത് നിങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ? ഒരുപക്ഷെ കണ്ടാല്‍ പോലും ചിരിക്കാത്ത, അല്ലെങ്കില്‍ അറിയാത്ത നമ്മുടെ സുഹൃത്തുക്കളില്‍ നിന്നുമുള്ള ഇത്തരം നീക്കങ്ങള്‍ ഏറെ ആകാംഷയോടെയാണ് പലരും തുറന്ന് നോക്കുന്നത്. എന്നാല്‍ പ്രതീക്ഷകള്‍ തകര്‍ത്ത് അത്തരം ലിങ്കുകളില്‍ നിന്നും നാം ചെന്നെത്തുന്നതോ പരസ്യങ്ങളുടെയും ചിലപ്പോള്‍ ഇന്റര്‍നെറ്റിലെ അശ്ലീലങ്ങളുടേയും മേഖലകളിലേക്കായിരിക്കും.

ഏതെങ്കിലും വിരുതന്‍ പണി തന്നതാകാമെന്ന് വിശ്വസിച്ച് നാം അതങ്ങ് മറക്കും. ഇത് ഇന്ന് ഫെയ്‌സ്ബുക്കില്‍ സ്ഥിരം ആവര്‍ത്തിച്ച് വരുന്ന പ്രതിഭാസമാണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇത് ഫെയ്‌സ്ബുക്കിലൂടെ പരക്കുന്ന പുതിയ തരം വീഡിയോ വൈറസാണ്.

ഇത്തരം ലിങ്കുകളിലേക്ക് നാം കടക്കുന്നതോടെ ഉപയോഗിക്കുന്ന കംമ്പ്യൂട്ടറിലോ മൊബൈലിലോ നിമിഷ നേരത്തിനുള്ളില്‍ മാല്‍വെയര്‍ കയറുകയാണ്. തുടര്‍ന്ന് മേല്‍ പറഞ്ഞ പ്രതിഭാസം ആവര്‍ത്തിക്കുകയും നമ്മള്‍ അറിയാതെ നമ്മുടെ പ്രൊഫൈലില്‍ നിന്നും സുഹൃത്തുക്കള്‍ക്ക് ഇത്തരം സന്ദേശങ്ങള്‍ അയക്കപ്പെടുകയും ചെയ്യുന്നു. ഫെയ്‌സ്ബുക്ക് വഴി വീഡിയോ വൈറസ് പ്രചരിക്കുന്നതിനാല്‍ സ്മാര്‍ട്ട് ഫോണുകളിലെയും കംമ്പ്യൂട്ടറുകളിലെയും ആന്റി വൈറസ് സംവിധാനങ്ങള്‍ക്ക് വൈറസിനെ കണ്ടെത്താന്‍ സാധിക്കാതെയും വരുന്നു.

വീഡിയോ വൈറസ് ആക്രമണങ്ങള്‍ക്ക് നിങ്ങള്‍ ഇരയോയോ എന്ന് പരിശോധിക്കാനുള്ള ചില വഴികള്‍-

1. വലത് വശത്തായി ഫെയ്‌സ്ബുക്കില്‍ കാണുന്ന ഐക്കണില്‍ ക്ലിക്ക് ചെയ്താല്‍ ആക്ടിവിറ്റി ലോഗിന്‍ കാണാം. ഫെയ്‌സ്ബുക്കില്‍ നാം നടത്തിയ എല്ലാ നീക്കങ്ങളും അതില്‍ വ്യക്തമായി രേഖപ്പെടുത്തിയിരിക്കും. അതിനാല്‍ നമ്മുടെ അറിവില്ലാതെ എന്തെങ്കിലും നീക്കങ്ങള്‍ അക്കൗണ്ടില്‍ നടന്നിട്ടുണ്ടെങ്കില്‍ പരിശോധിച്ച് കണ്ടെത്താവുന്നതാണ്.

2. ഫെയ്‌സ്ബുക്കിലെ സെറ്റിങ്ങ്‌സ് ഓപ്ഷനില്‍ ചെന്നാല്‍ ഇടത് വശത്തായി ആപ്പ്‌സ് എന്ന ഓപ്ഷന്‍ കാണാം. ഇവിടെയും ഫെയ്‌സ്ബുക്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട ആപ്പുകളുടെ വിവരങ്ങള്‍ ലഭ്യമാണ്. അനാവശ്യമായ ആപ്പുകളെ ഇതില്‍ നിന്നും കണ്ടെത്തി പരിശോധിക്കാവുന്നതാണ്.

DONT MISS
Top