അമ്മയെ തല്ലിയതിന് പകരം വീട്ടാന്‍ യുവാവ് വാളുമായി വലിഞ്ഞു കയറിയത് അഞ്ച് നില കെട്ടിടത്തിലേക്ക്; ‘ഇന്ത്യന്‍ സ്പൈഡര്‍മാനെന്ന്’ സാമൂഹ്യമാധ്യമങ്ങള്‍

vd

മുംബൈ: അമ്മയെ തല്ലിയതിന് പകരം വീട്ടാന്‍ അഞ്ച് നിലയുള്ള കെട്ടിടത്തിലേക്ക് വലിഞ്ഞ് കയറിയ യുവാവിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. മുംബൈയിലെ താനെയില്‍ നിന്നുള്ള വീഡിയോ ദൃശ്യങ്ങളാണ് അന്താരാഷ്ട്രമാധ്യമങ്ങളിലടക്കം വാര്‍ത്തയായത്. യുവാവിനെ ‘ഇന്ത്യന്‍ സ്പൈഡര്‍മാനെന്നാണ്’ പ്രമുഖ മാധ്യമങ്ങളും സോഷ്യല്‍മീഡിയയും വിശേഷിപ്പിച്ചത്.

താനെയിലെ ഭയന്ദറിലാണ് 20കാരന്‍ കെട്ടിടത്തിലേക്ക് വാളുമായി വലിഞ്ഞു കയറിയത്. തന്റെ അമ്മയെ തല്ലിയ യുവതിയോട് പകരം വീട്ടാനാണ് യുവാവ് സാഹസം കാട്ടിയത്. ദിഗ് വിജയ് ജോധ എന്ന കോളേജ് വിദ്യാര്‍ത്ഥിയാണ് യുവതിയെ വാളു കൊണ്ട് വെട്ടാന്‍ കെട്ടിടത്തിലേക്ക് കയറിയത്. തന്റെ അമ്മയെ അയല്‍ക്കാരിയായ യുവതി മര്‍ദ്ദിച്ചെന്ന് അറിഞ്ഞാണ് ദിഗ്വിജയ് സ്ഥലത്തെത്തിയത്. ഉടന്‍ തന്നെ വീട്ടിലെത്തിയ യുവാവ് വാളെടുത്ത് യുവതിയുടെ വീട്ടിലെത്തി. എന്നാല്‍ വാതില്‍ തുറക്കാന്‍ യുവതി കൂട്ടാക്കിയില്ല. തുടര്‍ന്ന് വാതില്‍ ചവുട്ടി പൊളിക്കാന്‍ യുവാവ് ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. തുടര്‍ന്നാണ് മൂന്നാം നിലയിലേക്ക് വലിഞ്ഞ് കയറിയത്. പിന്നീട് ജനാല തകര്‍ക്കാന്‍ വാളു കൊണ്ട് ശ്രമിച്ചു. ഇതിനിടെ നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിക്കുകയാിയിരുന്നു. പൊലീസെത്തി നാട്ടുകാരുടേയും സഹായത്തോടെയാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. പിന്നീട് ആയുധം കൈവശം വച്ച കുറ്റത്തിന് യുവാവിനെതിരെ കേസെടുത്തു.

DONT MISS