‘ബാഹുബലി’യുടെ മെഴുകുപ്രതിമ നിര്‍മ്മിക്കാനൊരുങ്ങി മാഡം ട്യുസോ മ്യൂസിയം

ബാഹുബലിയില്‍ പ്രഭാസ്

ബാഹുബലിയില്‍ പ്രഭാസ്

ചെന്നൈ: സൂപ്പര്‍ഹിറ്റ് ചിത്രമായ ‘ബാഹുബലി’യിലെ താരമായ പ്രഭാസിന്റെ മെഴുകു പ്രതിമ നിര്‍മ്മിക്കാനൊരുങ്ങുകയാണ് ബാങ്കോക്കിലെ മാഡം ട്യുസോ മ്യൂസിയം. ഹോളിവുഡ് താരമായ വിന്‍ ഡീസല്‍, ആഞ്ജലീന ജൂലി, പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തുടങ്ങിയ പ്രമുഖരുടെ മെഴുകു പ്രതിമകള്‍ ഇവിടെ ഉണ്ട്. ഇവിടെ മെഴുകു പ്രതിമ സ്ഥാപിക്കപ്പെടുന്ന ആദ്യ ദക്ഷിണേന്ത്യന്‍ താരമാണ് പ്രഭാസ്.

ബാഹുബലി സംവിധായകന്‍ എസ് എസ് രാജമൗലിയാണ് തന്റെ ട്വിറ്ററിലൂടെ ഇക്കാര്യം ലോകത്തെ അറിയിച്ചത്. 36 വയസുള്ള പ്രഭാസിന്റെ മെഴുകു പ്രതിമ അടുത്ത വര്‍ഷം മാര്‍ച്ചില്‍ അനാച്ഛാദനം ചെയ്യും.

2015-ലാണ് ബ്രഹ്മാണ്ഡ ചിത്രമായ ബാഹുഹലി പുറത്തിറങ്ങിയത്. ഇതിന്റെ രണ്ടാം ഭാഗമായ ബാഹുബലി-2 2017 ഏപ്രില്‍ 28-നാണ് റിലീസ് ചെയ്യുക.

ഇന്ത്യന്‍ താരങ്ങളായ അമിതാഭ് ബച്ചന്‍, ഷാരുഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, ഐശ്വര്യ റായി, ഹൃത്വിക് റോഷന്‍, കരീന കപൂര്‍, മാധുരി ദീക്ഷിത്, കത്രീന കൈഫ് എന്നിവരുടെ മെഴുകു പ്രതിമകളും മാഡം ട്യുസോ മ്യൂസിയത്തിലുണ്ട്.

എസ് എസ് രാജമൌലിയുടെ ട്വീറ്റുകള്‍:

DONT MISS
Top