കാവേരി നദീജല തര്‍ക്കം : സുപ്രീം കോടതി വിധിക്കെതിരെ ദേവഗൗഡ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു

വിദാന്‍ സൗഥയ്ക്ക് മുന്നില്‍ നിരാഹാര സമരത്തിനായി ഇരിക്കുന്ന ദേവഗൗഡ

വിദാന്‍ സൗഥയ്ക്ക് മുന്നില്‍ നിരാഹാര സമരത്തിനായി ഇരിക്കുന്ന ദേവഗൗഡ

ബംഗലൂരു: തമിഴ് നാടിന് കാവേരി നദിയില്‍ നിന്നും വെള്ളം വിട്ട് നല്‍കണമെന്ന സുപ്രീം കോടതി വിധിക്കെതിരെ  മുന്‍ പ്രധാന മന്ത്രി എച്ച് ഡി ദേവഗൗഡ നിരാഹാരസമരം ആരംഭിച്ചു. കര്‍ണ്ണാടകയ്ക്ക് നീതി ലഭിച്ചില്ലെന്ന് പറഞ്ഞാണ് അദ്ദേഹം നിരാഹരസമരം നടത്തുന്നത്.

കര്‍ണ്ണാടകയിലെ ജനങ്ങള്‍ നിരന്തര പ്രശ്‌നക്കാരല്ല. കാവേരി നദിയിലെ ജലം ഇനിയും പങ്ക് വെയ്ക്കുകയാണെങ്കില്‍ സംസ്ഥാനം അതികഠിനമായ വരള്‍ച്ച നേരിടും. പ്രശ്‌നത്തിന്റെ ഗുരുതരാവസ്ഥ നേരില്‍ കണ്ട് മനസ്സിലാക്കാന്‍ മേല്‍നോട്ട സമിതിയെ ഷണിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 130 വര്‍ഷമായി കര്‍ണ്ണാടകയിലെ ജനങ്ങള്‍ ദുരിതമനുഭവിക്കുകയാണ്. ഈ വിഷയങ്ങള്‍ ഗൗരവ്വകരമായി തന്നെ പാര്‍ലമെന്റില്‍ ചര്‍ച്ചചെയ്യണമെന്നും ഗൗഡ ആവശ്യപ്പെട്ടു. വിദാന്‍ സൗഥയ്ക്ക് മുന്നിലാണ് ഗൗഡ നിരാഹാര സമരം നടത്തുന്നത്

അതേസമയം കാവേരിയിലെ ജലം പങ്ക് വെക്കുന്നതുമായി ബന്ധപ്പെട്ട തുടര്‍നടപടികളെ കുറിച്ച് ചര്‍ച്ച ചെയ്യാനായി കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ സര്‍വ്വ കക്ഷി യോഗം വിളിച്ച് ചേര്‍ത്തിട്ടുണ്ട്. സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരം കാവേരി ജല വിതരണ ബോര്‍ഡിലേക്കുള്ള പ്രതിനിധികളെ നിര്‍ദ്ദേശിക്കാന്‍ കര്‍ണ്ണാടക, കേരളം. തമിഴ്‌നാട്. സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശമായ പോണ്ടിച്ചേരിയോടും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. ഒക്ടോബര്‍ നാലിനകം ബോര്‍ഡ് രൂപികരിക്കാനാണ് സുപ്രീം കോടതി നിര്‍ദ്ദേശം. കേന്ദ്ര ജല വിഭവ വകുപ്പ് മന്ത്രി ഉമാ ഭാരതി ചെയര്‍പേഴ്‌സനായ ബോര്‍ഡിലേക്കുള്ള പ്രതിനിധികളെ ഇന്ന് നാല് മണിക്കകം  അറിയിക്കാനാണ് കോടതി നിര്‍ദ്ദേശം.

DONT MISS
Top