റോഷന്‍ ആന്‍ഡ്രൂസും ബോബി-സഞ്ജയും വീണ്ടു വരുന്നു, നായകന്‍ ഫഹദ് ഫാസില്‍

fahad-ans-bobby-sanjay

ഫഹദ് ഫാസില്‍- ബോബി, സഞ്ജയ്

സൂപ്പര്‍ ഹിറ്റ് ചിത്രമായ മുംബൈ പൊലീസിന് ശേഷം സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസും തിരക്കഥാകൃത്തുകളായ ബോബി-സഞ്ജയും വീണ്ടും ഒരുമിക്കുന്നു. നായകന്‍ എന്നും വ്യത്യസ്തതകള്‍ തേടുന്ന മലയാളത്തിന്റെ യുവതാരം ഫഹദ് ഫാസിലാണ്. ഒരു പ്രമുഖ ഇംഗ്ലീഷ് പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ബോബിയും സഞ്ജയുമാണ് പുതിയ സിനിമയെക്കുറിച്ചുള്ള വിവരം അറിയിച്ചത്.

ക്യാമ്പസ് പശ്ചാത്തലത്തിലുള്ള കഥയായിരിക്കും ചിത്രത്തിന്റേത്. തന്റെ കോളേജ് പഠനകാലത്ത് നേരില്‍ കണ്ട ഒരു പ്രണയ ജോഡിയുടെ കഥയാണ് ചിത്രത്തിന് പ്രചോദനമായതെന്ന് സഞ്ജയ് പറഞ്ഞു. ഫഹദ് വ്യത്യസ്തമായ ഗെറ്റപ്പില്‍ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. നിവീന്‍ പോളിയെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് തന്നെ സംവിധാനം നിര്‍വ്വഹിക്കുന്ന കായംകുളം കൊച്ചുണ്ണിയുടെ തിരക്കഥയുടെ തിരക്കിലാണ് സഹോദരങ്ങളായ ബോബിയും സഞ്ജയും ഇപ്പോള്‍.

ക്യാമ്പസ് കഥ പറയുന്ന ഫഹദിന്റെ മറ്റൊരു ചിത്രമായ റോള്‍ മോഡല്‍സിന്റെ ചിത്രീകരണം നടന്ന് വരികയാണ്. റാഫിയാണ് സംവിധാനം നിര്‍വ്വഹിക്കുന്നത്. മഹേഷിന്റെ പ്രതികാരം ടീം വീണ്ടും ഒരുമിക്കുന്ന ചിത്രവും മഹേഷ് നാരായണന്റെ അരങ്ങേറ്റ ചിത്രവുമാണ് ഫഹദിന്റെ മറ്റ് ചിത്രങ്ങള്‍.

DONT MISS
Top