സൗദിയില്‍ സ്വദേശി അഭിഭാഷകരുടെ എണ്ണം വര്‍ദ്ദിക്കുന്നതായി റിപ്പോര്‍ട്ട്

court

സൗദി: സൗദിയില്‍ സ്വദേശികളായ അഭിഭാഷകരുടെ എണ്ണം വര്‍ദ്ദിക്കുന്നതായി റിപ്പോര്‍ട്ട്. ഈ വര്‍ഷം മാത്രം 512 അഭിഭാഷകര്‍ക്ക് സൗദി നീതിന്യായ മന്ത്രാലയം ലൈസന്‍സ് അനുവദിച്ചിട്ടുണ്ട്. സൗദിയില്‍ 8,069 പേര്‍ക്ക് ഒരു അഭിഭാഷകന്‍ എന്ന അനുപാതത്തിലാണ് അഭിഭാഷകരുള്ളത്.
ഈ വര്‍ഷം ലൈസന്‍സ് അനുവദിച്ച അഭിഭാഷകരില്‍ 39 പേര്‍ വനിതകളാണ്. മൊത്തം 102 വനിതാ അഭിഭാഷകരാണ് സൗദിയിലിപ്പോഴുള്ളത്.

സൗദി നിയമമനുസരിച്ച് സ്വദേശികളായ അഭിഭാഷകര്‍ക്കു മാത്രമാണ് കോടതിയില്‍ കേസു വാദിക്കാന്‍ അവകാശമുള്ളു. എന്നാല്‍ പല കമ്പനികളിലും ഇന്ത്യക്കാരടക്കമുള്ള പുരുഷ വിനതാ അഭിഭാഷകര്‍ ലീഗല്‍ കണ്‍സള്‍ട്ടന്‍സിയായി ജോലി ചെയ്യുന്നുണ്ട്. ആകെ 3,844 അഭിഭാഷകരാണ് സൗദിയിലുള്ളത്. സൗദി ജനറല്‍ അതോറിറ്റി ഓഫ് സ്റ്റാറ്റിറ്റിക്‌സ് കണക്കു പ്രകാരം സൗദിയിലെ ആകെ ജനസംഖൃ 31,015,999 ആണ്. അതായത് 8,069 പേര്‍ക്ക് ഒരു അഭിഭാഷകന്‍ എന്നതാണ് സൗദിയിലെ അഭിഭാഷകരുടെ അനുപാതം.

DONT MISS
Top