ഹജജ് കര്‍മ്മം കഴിഞ്ഞ് മദീന സന്ദര്‍ശനത്തിന് പുറപ്പെടാനിരുന്ന കാസര്‍കോട് സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു

hajj

ജിദ്ദ: ഹജജ് കര്‍മ്മം കഴിഞ്ഞ് മക്കയില്‍ നിന്നും മദീന സന്ദര്‍ശനത്തിന് പുറപ്പെടാനിരുന്ന ഹാജി കുഴഞ്ഞ് വീണ് മരിച്ചു. കാസര്‍കോട് നീലേശ്വരം, കോട്ടപ്പുറം സ്വദേശി എടക്കാവില്‍ അസീസ്(64) ആണ് മരിച്ചത്. ഭാര്യ സുബൈദയുടെ കൂടെ ഹജജ് കര്‍മ്മത്തിനെത്തിയതായിരുന്നു. വെള്ളിയാഴ്ച ജുമുഅ കഴിഞ്ഞ് മദീന സന്ദര്‍ശനത്തിനായി പോകാനിരുന്നതാണ്. ശ്വാസ തടസ്സമുണ്ടായതിനെ തുടര്‍ന്ന് ഇവര്‍ താമസിക്കുന്ന ശാരെ മന്‍സൂറിലെ കെട്ടിടത്തില്‍ വെച്ചാണ് മരണം.

DONT MISS
Top