സൗദിയില്‍ 27 മേഖലകളില്‍ വിസ അനുവദിക്കുന്നത് നിര്‍ത്തലാക്കി; സ്വദേശിവത്കരണം നടപ്പിലാക്കുമെന്ന് സൂചന

saudi

സൗദി: സൗദി അറേബ്യയില്‍ വിസാ നിയന്ത്രണം നടപ്പിലാക്കുന്നു. ഇരുപത്തിയേഴ് മേഖലകളില്‍ വിസ അനുവദിക്കുന്നത് സൗദി നിര്‍ത്തലാക്കി. വിസ നിര്‍ത്തിലാക്കിയ മേഖലകളില്‍ സ്വദേശിവത്കരണം നടപ്പിലാക്കാന്‍ സാധ്യതയുണ്ടെന്നാണ് സൂചന. എന്നാല്‍ അധികൃതര്‍ ഇതു സംബന്ധിച്ച് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല

27ഓളം ഇനങ്ങളില്‍പെട്ട സാധനങ്ങള്‍ വില്ക്കുന്ന സ്ഥാപനങ്ങളിലേക്ക് വിസ അനുവദിക്കുന്നതിനാണ് സൗദി അധിക്തര്‍ അനുമതി നിര്‍ത്തലാക്കിയത്. വാഹനങ്ങളുടെ സ്‌പെയര്‍ പാര്‍ട്‌സ്, കെട്ടിട നിര്‍മാണ വസ്തുക്കള്‍, പുരുഷന്മാരുടെ വസ്ത്രങ്ങള്‍, സ്ത്രീകളുടെയും കുട്ടികളുടെയും വസ്ത്രങ്ങള്‍, ഫാര്‍മസി, ടെന്റ് കെട്ടുന്ന ഉപകരണങ്ങള്‍, പെയിന്റ് തുടങ്ങിയവ വില്‍ക്കുന്ന സ്ഥാപനങ്ങളും വിസ നിര്‍ത്തലാക്കിയവയില്‍ ഉള്‍പ്പെടും. എന്നാല്‍ ഈ സ്ഥാപനങ്ങളില്‍ സ്വദേശിവത്കരണം നടത്തുമെന്ന് ഇതുവരെ തൊഴില്‍മന്ത്രാലയം ഔദേൃാഗികമായി അറിയിച്ചിട്ടില്ല.

ടൈലറിങ് വസ്തുക്കള്‍, ഗിഫ്റ്റ് വസ്തുക്കള്‍, സുഗന്ധ ദ്രവൃങ്ങള്‍, ചെരുപ്പ്, വാച്ച് തുടങ്ങിയ സാധനങ്ങള്‍ വില്‍ക്കുന്ന കടകളിലേക്കും പുതിയ വിസകള്‍ നല്‍കുന്നത് നിര്‍ത്തി വെച്ചിട്ടുണ്ട്. ഇത്തരം സ്ഥാപനങ്ങളിലേക്കുള്ള വിസ അനുവദിക്കുന്നത് നിര്‍ത്തി വെക്കുവാന്‍ കാരണം സ്വദേശിവത്കരണത്തിന്റെ ഭാഗമായാണെന്നാണ് പ്രചരണം.

DONT MISS
Top