ബഹിരാകാശത്ത് പൂവിട്ട പ്രണയം; കാണാം ‘പാസഞ്ചേഴ്‌സി’ന്റെ ട്രെയിലര്‍

passengers

‘പാസഞ്ചേഴ്സി’ന്‍റെ ട്രയിലറില്‍ നിന്ന്

ബഹിരാകാശത്തെ വിസ്മയങ്ങള്‍ നമ്മെ കാണിച്ചുതന്ന നിരവധി ചലച്ചിത്രങ്ങള്‍ ഹോളിവുഡില്‍ നിന്നും പുറത്തിറങ്ങിയിട്ടുണ്ട്. ക്രിസ്റ്റഫര്‍ നോളന്റെ ‘ഇന്റര്‍സ്‌റ്റെല്ലാറും’, അല്‍ഫോണ്‍സോ ക്വാറോണിന്റെ ‘ഗ്രാവിറ്റി’യുമെല്ലാം ആവേശത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. അക്കൂട്ടത്തിലേക്ക് എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘പാസഞ്ചേഴ്‌സ്’.

ബഹിരാകാശത്തെ കഥ പറയുന്ന ത്രില്ലര്‍ എന്നതിനൊപ്പം ഗുരുത്വാകര്‍ഷണം ഇല്ലാത്തിടത്തെ പ്രണയവും വരച്ചു കാണിക്കുന്നതാണ് ചിത്രമെന്നാണ് ട്രെയിലറില്‍ നിന്നും ലഭിക്കുന്ന സൂചന. ചിത്രം നിര്‍മ്മിക്കാന്‍ 12 മുതല്‍ 15 കോടി വരെ ഡോളറാണ് ചെലവെന്നാണ് അറിയുന്നത്.

passengers2

ജെനിഫര്‍ ലോറന്‍സും ക്രിസ് പ്രാറ്റും ‘പാസഞ്ചേഴ്സില്‍’

‘സ്റ്റാര്‍ഷിപ്പ് അവാലോണ്‍’ എന്ന ബഹിരാകാശ വാഹനത്തില്‍ കോളനി ഗ്രഹമായ ‘ഹോംസ്‌റ്റെഡ് 2’-ലേക്ക് പോകുന്ന ബഹിരാകാശ യാത്രികരുടെ കഥയാണ് ചിത്രം പറയുന്നത്. ഉറങ്ങുന്ന അവസ്ഥയിലാണ് ഇവര്‍ 120 വര്‍ഷം നീണ്ടു നില്‍ക്കുന്ന യാത്ര പോകുന്നത്. യാത്ര പൂര്‍ത്തിയാക്കാന്‍ 90 വര്‍ഷം കൂടി വേണ്ട സമയത്ത് 5,259 ബഹിരാകാശ യാത്രികരില്‍ രണ്ട് പേര്‍ പേടകത്തിലെ തകരാര്‍ കാരണം ഉറക്കമുണരുന്നു. പിന്നീടുള്ള സംഭവങ്ങളാണ് ചിത്രം പറയുന്നത്.

മോര്‍ട്ടെന്‍ ടൈല്‍ഡം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജെനിഫര്‍ ലോറന്‍സും ക്രിസ് പ്രാറ്റുമാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ഈ വര്‍ഷം ക്രിസ്മസിന് ചിത്രം തിയേറ്ററുകളിലെത്തും.

‘പാസഞ്ചേഴ്സി’ന്‍റെ ട്രയിലര്‍ കാണാം:

DONT MISS
Top