നടന്‍ ധനുഷ് തങ്ങളുടെ മകനാണെന്ന വാദവുമായി വൃദ്ധ ദമ്പതികള്‍ രംഗത്ത്

dhanush

ധനുഷ്

ചെന്നൈ: തമിഴ് നടന്‍ ധനുഷിനെതിരെ ഞെട്ടിക്കുന്ന ആരോപണങ്ങളുമായി വൃദ്ധ ദമ്പതികള്‍ രംഗത്ത്. ധനുഷ് തങ്ങളുടെ മകനാണെന്നും അവനെ തിരികെ വേണമെന്നും ആവശ്യപ്പെട്ട് തിരുപ്പുവനം സ്വദേശികളായ ദമ്പതികളാണ് രംഗത്ത് വന്നിരിക്കുന്നത്. കതിരേശന്‍- മീനാല്‍ വൃദ്ധദമ്പതികള്‍ പൊലീസിനും മുഖ്യമന്ത്രിക്കും ഇത് സംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ട്. ധനുഷും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും തങ്ങളെ കാണാന്‍ പോലും കൂട്ടാക്കുന്നില്ലെന്ന് പരാതിയില്‍ പറയുന്നു.

ചെറുപ്പത്തില്‍ തന്നെ വീട്ടില്‍ നിന്ന് ഒളിച്ചോടിയതാണെന്നും ധനുഷിന്റെ യഥാര്‍ത്ഥ പേര് കലൈയരസന്‍ എന്നാണെന്നും ഇവര് പറയുന്നു.1985-ല്‍ തങ്ങള്‍ക്ക് ജനിച്ച മകനാണെന്നാണ് ഇവര്‍ വാദിക്കുന്നത്. എന്നാല്‍ 11-ആം ക്ലാസില്‍ പഠിക്കുമ്പോള്‍ മകന്‍ നാടുവിട്ട് പോവുകയായിരുന്നു. എന്നാല്‍ ധനുഷോ അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങളോ ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.

DONT MISS
Top