5.36 ലക്ഷം ലാപ്‌ടോപ്പുകള്‍ സൗജന്യമായി വിതരണം ചെയ്യാനൊരുങ്ങി തമിഴ്‌നാട് സര്‍ക്കാര്‍; കഴിഞ്ഞ ഭരണകാലത്ത് വിതരണം ചെയ്തത് 32 ലക്ഷം

laptop-tn

‘ഫ്രീ ലാപ്‌ടോപ്പ് സ്‌കീം’ പ്രകാരമാണ് ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്യുന്നത്

ചെന്നൈ: ജയലളിതയുടെ നേതൃത്വത്തിലുള്ള തമിഴ്‌നാട്ടിലെ എഐഎഡിഎംകെ സര്‍ക്കാര്‍ വിദ്യാര്‍ത്ഥികള്‍ക്ക് 5.36 ലക്ഷം ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്യാനൊരുങ്ങുന്നു. 2016-2017 വര്‍ഷത്തില്‍ മാത്രം വിതരണം ചെയ്യാനുദ്ദേശിക്കുന്ന ലാപ്‌ടോപ്പുകളുടെ എണ്ണമാണിത്. ‘ഫ്രീ ലാപ്‌ടോപ്പ് സ്‌കീം’ പ്രകാരമാണ് ഈ ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്യുന്നതെന്ന് തമിഴ്‌നാട്ടിലെ വിവരസാങ്കേതിക വിദ്യയുടെ ചുമതലയുള്ള മന്ത്രി എം മണികണ്ഠന്‍ പറഞ്ഞു.

2011-2016 കാലത്തെ മുന്‍ എഐഡിഎംകെ സര്‍ക്കാര്‍ ആകെ ഭരണകാലയളവിനിടെ 32 ലക്ഷം ലാപ്‌ടോപ്പുകളാണ് വിതരണം ചെയ്തത്. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി സംഘടിപ്പിച്ച ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ ടെക്‌നോളജി (ഐസിടി) വേദിയിലാണ് മന്ത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

കഴിഞ്ഞ വര്‍ഷത്തെ ഗ്ലോബല്‍ ഇന്‍വെസ്‌റ്റേഴ്‌സ് മീറ്റില്‍ (ജിം) വിവരസാങ്കേതിക മേഖലയില്‍ മാത്രം 17 നിക്ഷേപങ്ങള്‍ ഉണ്ടായിട്ടുണ്ട്. 10,950 കോടി രൂപയുടെ നിക്ഷേപമാണ് ഇത്. തഴിഴ്‌നാട്ടില്‍ 10,486 ഇ-സേവ കേന്ദ്രങ്ങള്‍ ആരംഭിക്കാനും സര്‍ക്കാറിന് പദ്ധതിയുണ്ട്.

DONT MISS
Top