യൂറോപ്പ് ലീഗ്: മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും എഎസ് റോമയ്ക്കും വിജയം

ഇബ്രാഹിമോവിച്ച

ഇബ്രാഹിമോവിച്ച

പാരീസ്: പ്രായം തളര്‍ത്താത്ത വീര്യവുമായി ടോട്ടിയും ഇബ്രാഹിമോവിച്ചും കളം വാഴ്ന്നതോടെ മാഞ്ചസ്റ്ററിനും റോമയ്ക്കും ഉജ്ജ്വല വിജയം. ഏകപക്ഷീയമായ നാല് ഗോളുകള്‍ക്കാണ് റോമ റുമാനിയന്‍ ടീം ആസ്ട്രയെ തകര്‍ത്തത്. പതിവുപോലെ മധ്യനിരയില്‍ ഉത്തരവാദിത്തമുള്ള നായകനായി നിലകൊണ്ട ടോട്ടിയായിരുന്നു റോമയുടെ വിജയ ശില്‍പ്പി. ഏകപക്ഷീയമായ നാല് ഗോളുകള്‍ക്കായിരുന്നു റോമയുടെ വിജയം. വിജയത്തോടെ ഗ്രൂപ്പ് ഇയില്‍ റോമ ഒന്നാമതെത്തി.

69ആം മിനുറ്റില്‍ ഇബ്രാഹിമോവിച്ച് നേടിയ ഗോളിന്റെ ബലത്തിലാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സോര്‍യാ ലുഹാന്‍സ്‌കിനെ തോല്‍പ്പിച്ചത്. യുണൈറ്റഡിനായി ഇബ്ബ്രോയുടെ ആറാമത്തെ ഗോളാണിത്. തുടര്‍തോല്‍വികളില്‍ തളര്‍ന്ന് പോയിരുന്ന മൗറീന്യോയുടെ ചെകുത്താന്മാര്‍ തിരിച്ചു വരികയാണ്. ഫെയെന്‍നൂര്‍ഡിനെതിരായ ലീഗിലെ ആദ്യ മത്സരത്തില്‍ യുണൈറ്റഡ് തോറ്റിരുന്നു. ലുഹാന്‍സ്‌കിനെതിരെ തുടക്കത്തില്‍ മങ്ങിപ്പോയെങ്കിലും പകരക്കാരനായി ഇംഗ്ലീഷ് നായകന്‍ വെയ്ന്‍ റൂണി കളത്തിലിറങ്ങിയതോടെ മാഞ്ചസ്റ്റര്‍ഉണരുകയായിരുന്നു. മറ്റ് മത്സരങ്ങളില്‍ അത്‌ലറ്റിക്കോ ബില്‍ബാവോ റാപ്പിഡ് വിയന്നയേയും നീസിനെ ക്രസ്‌നോഡാറും തോല്‍പ്പിച്ചു.

DONT MISS
Top