ഭീകരവാദത്തിനെതിരായ പോരാട്ടവുമായി സഹകരിക്കാന്‍ പാകിസ്താനോട് യുഎസ് സെനറ്റ്

മാര്‍ക്ക് വാര്‍ണര്‍

മാര്‍ക്ക് വാര്‍ണര്‍

വാഷിംഗ്ടണ്‍ : ഉറി ഭീകരാക്രമണത്തെ അപലപിച്ച യുഎസ് സെനറ്റ് സമ്പൂര്‍ണ്ണവും സുതാര്യവുമായ അന്വേഷണത്തിന് പാകിസ്താനോട് നിര്‍ദ്ദേശിച്ചു.  ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം തീര്‍ത്തും വഷളായ സാഹചര്യത്തിലാണ് സമാധാനം പുനസ്ഥാപിക്കാന്‍ പാകിസ്താനോട് സഹകരിക്കാന്‍ യുഎസ് ആവശ്യപ്പെട്ടത്.

യുഎസ് സെനറ്റ് അംഗങ്ങളായ മാര്‍ക്ക് വാര്‍ണറും ജോണ്‍ കോറിനിനുമാണ് പാകിസ്താനോട് സമാധാനം പുനസ്ഥാപിക്കാന്‍ പ്രവര്‍ത്തിക്കാന്‍ ആവശ്യപ്പെട്ടത്. ആക്രമത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ കുടുംബത്തിന്റെ ദുഖത്തില്‍ പങ്ക് ചേരുന്നതായി ഇരുവരും പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് അയച്ച കത്തില്‍ പറയുന്നു.

ഉറി ആക്രമണത്തിന്റെ പിന്നിലെ ശക്തി പാകിസ്താനില്‍ നിന്നുമുള്ള ഭീകരശക്തികളാണെങ്കില്‍ അത് തെളിയിക്കാന്‍ സുതാര്യമായ അന്വേഷണം നടത്താന്‍ പാകിസ്താന്‍ സഹകരിക്കണം. ഇന്ത്യയും അഫ്ഗാനിസ്ഥാനുമുള്‍പ്പടെ നടക്കുന്ന തീവ്രവാദത്തിന് പിന്നിലെ പാകിസ്താന്റെ പങ്ക് തെളിയിക്കപ്പെടണം.

താലിബാന്‍, ലഷ്‌കര്‍ ഇ തൊയ്ബ, ജയ്ഷ ഇ മുഹമ്മദ് തുടങ്ങിയ ഭീകര സംഘടനകള്‍ പാകിസ്താനില്‍ സ്വതന്ത്രമായി ആക്രമണ പദ്ധതികള്‍ തയ്യാറാക്കുകയും അയല്‍ രാജ്യങ്ങളില്‍ അത് നടപ്പിലാക്കുകയും ചെയ്യുന്നുണ്ട്. ഇത് തടയാന്‍ പാകിസ്താന്റെ സഹകരണമില്ലാതെ സാധിക്കില്ല. സഹകരിക്കാന്‍ പാക് ഭരണകൂടം തയ്യാറായില്ലെങ്കില്‍ ഇന്ത്യയിലും അഫ്ഗാനിസ്ഥാനിലും മറ്റും നടക്കുന്ന ഭീകരാക്രമണങ്ങളില്‍ പാകിസ്താന് പങ്ക് ഉണ്ടെന്ന് കരുതേണ്ടിവരുമെന്നും സെനറ്റ് അംഗങ്ങള്‍ പറഞ്ഞു.

DONT MISS
Top