പാക് അധീന കാശ്മീര്‍ ഇന്ത്യ പിടിച്ചെടുക്കണമെന്ന് മുലായം സിംഗ് യാദവ്

മുലായം സിംഗ് യാദവ്

മുലായം സിംഗ് യാദവ്

പാക് അധീന കാശ്മീര്‍ ഇന്ത്യ പിടിച്ചെടുക്കണമെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവ്. പിഒകെയില്‍ മിന്നലാക്രമണം നടത്തിയെന്ന സൈന്യത്തിന്റെ അറിയിപ്പ് വന്നത്തിനു ശേഷമാണ് മുലായത്തിന്റെ നിലപാട്.ഇനി കശ്മീരിന്റെ ഒരു ഭാഗം പാകിസ്ഥാന്‍റെ കയ്യില്‍ കിടക്കരുത്. ഉടനടി ഇന്ത്യ പിഒകെ പിടിക്കണം.

ഇന്ത്യന്‍ മിന്നലാക്രമണം എങ്ങനെയാണ് ഇന്ത്യന്‍ രാഷ്ട്രീയത്തെ ബാധിക്കുക എന്ന ചര്‍ച്ച രാഷ്ട്രീയ കേന്ദ്രങ്ങളില്‍ തുടങ്ങിക്കഴിഞ്ഞു. കോണ്‍ഗ്രസ്‌ അടക്കമുള്ള എല്ലാ രാഷ്ട്രീയ കക്ഷികളും സര്‍ക്കാരിന് പിന്തുണ നല്‍കിയിട്ടുണ്ട്. ഉത്തര്‍പ്രദേശ്,പഞ്ചാബ്‌,ഗുജറാത്ത് എന്നീ അതിര്‍ത്തി സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പിഒകെയിലെ  മിന്നലാക്രമണം.

പിഒകെ ആകെ പിടിക്കണമെന്ന് മുലായത്തിന്റെ ഒരു മുഴം കയറ്റിയുള്ള ഏറുവീണത് അപ്പോഴാണ്‌.

DONT MISS
Top