തന്നെ കറുത്തവളെന്ന് അധിക്ഷേപിച്ച ടിവി ഷോയില്‍ നിന്നും ബോളിവുഡ് നടി തനിഷ്ത ചാറ്റര്‍ജി ഇറങ്ങിപ്പോയി

thanishtha

തനിഷ്ത ചാറ്റര്‍ജി

ദില്ലി: തന്റെ ശരീരത്തിന്റെ കറുത്ത നിറത്തെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് നടി തനിഷ്ത ചാറ്റര്‍ജി ടിവി ഷോയില്‍ നിന്നും ഇറങ്ങിപ്പോയി. പ്രമുഖ ഹാസ്യ പരിപാടിയായ ‘കോമഡി നൈറ്റ് ബചാവോ’ യുടെ ചിത്രീകരണത്തിനിടെയാണ് താരം ദേഷ്യത്തോടെ ഇറങ്ങിപ്പോയത്.

തന്റെ നിറത്തെയാണ് എല്ലാവരും കളിയാക്കുന്നത്. താന്‍ അറിയപ്പെടുന്നത് തന്നെ കറുത്തവള്‍ എന്ന പേരിലാണെന്നും താരം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.ഇത് തനിക്ക് വളരെ വിഷമമുണ്ടാക്കിയെന്നും താരം പറഞ്ഞു.

വര്‍ണവിവേചനത്തിനെതിരെയുള്ള പോരാട്ടം നൂറ്റാണ്ടുകളായി തുടങ്ങിയിട്ട്. കറുപ്പ് മനോഹരമാണെന്നും , കറുപ്പ് നിറമായതില്‍ ഞാന്‍ അഭിമാനിക്കുന്നു തുടങ്ങിയ ഒട്ടേറെ ക്യാംപെയിനുകളും ലോകത്താകമാനം നടക്കുന്നുണ്ട്. വര്‍ണവിവേചനത്തിനെതിരായ അനവധി ഡോക്യുമെന്ററികളും നാം നിര്‍മ്മിച്ചിട്ടുണ്ട്. എന്നിട്ടും നമ്മുടെ മാനസികാവസ്ഥയില്‍ മാത്രം മാറ്റം വരുന്നില്ലെന്ന് തനിഷ്ത പറഞ്ഞു.

തമാശ പറഞ്ഞതാണെന്ന് പറഞ്ഞ് സംഘാടകരും സുഹൃത്തുക്കളും താരത്തെ സമീപിച്ചെങ്കിലും തമാശയെന്ന് പറഞ്ഞ് ഇതിനെ തള്ളിക്കളയാനാവില്ലെന്നായിരുന്നു നടിയുടെ മറുപടി. പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ നിരവധി പേരാണ് തനിഷ്തയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയത്. നിങ്ങളുടെ തൊലിയുടെ നിറമല്ല, അഭിനയത്തിനാണ് ഞങ്ങള്‍ പ്രാധാന്യം നല്‍കുന്നതെന്നായിരുന്നു പോസ്റ്റിന് ലഭിച്ച കമ്മന്റുകളിലൊന്ന്.

parched

തനിഷ്തയുടെ പുതിയ ചിത്രമായ ‘പാര്‍ച്ച്ഡി’ന്റെ പ്രചരണാര്‍ത്ഥമാണ് താരം ഷോയില്‍ പങ്കെടുക്കാനെത്തിയത്. സംവിധായകന്‍ ലീന യാദവും സഹനടി രാധിക ആപ്‌തെയും തനിഷ്തയുടെ കൂടെയുണ്ടായിരുന്നു.
നടിയുട നിറത്തെ അധിക്ഷേപിച്ചതിന് താരരത്തിനോട് മാപ്പ് പറഞ്ഞ് ചാനല്‍ അധികൃതര്‍ രംഗത്തെത്തി.

ചാനല്‍ അധികൃതരുടെ പോസ്റ്റിന് നന്ദി പറഞ്ഞ് കൊണ്ട് ഉടന്‍ തന്നെ തനിഷ്തയും ട്വിറ്ററില്‍ കുറിച്ചു.

DONT MISS
Top