മഹേഷ് നാരായണന്‍ സംവിധായകനാകുന്നു; ആദ്യ ചിത്രത്തില്‍ ഫഹദും കുഞ്ചാക്കോ ബോബനും

fahad and kunchakko boban

ഫഹദ് ഫാസില്‍- കുഞ്ചാക്കോ ബോബന്‍

എഡിറ്ററായ മഹേഷ് നാരായണന്റെ ആദ്യ സംവിധാന സംരംഭത്തിലേയ്ക്ക് ഫഹദ് ഫാസിലും. ഇറാഖ് യുദ്ധരംഗത്ത് നിന്നും രക്ഷപ്പെടുന്ന നഴ്‌സുമാരുടെ കഥ പറയുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബനും പാര്‍വ്വതിയും നഴ്‌സുമാരായി വേഷമിടുന്നു. ചിത്രത്തില്‍ ഇന്ത്യന്‍ അംബാസിഡറുടെ വേഷത്തിലാകും ഫഹദ് എത്തുക.

2014-ല്‍ ഇറാഖില്‍ ഉണ്ടായ ആഭ്യന്തര യുദ്ധകാലത്ത് ജോലിയും നഷ്ടപ്പെട്ട് കുടിയൊഴിപ്പിക്കപ്പെട്ട നഴ്‌സുമാരുടെ കഥയാണ് ചിത്രം പങ്കുവയ്ക്കുന്നത്. ഇറാഖ് സൈന്യവും ഐസ്‌ഐസ് ഭീകരരും തമ്മിലുള്ള പോരാട്ടത്തില്‍ നിരവധി മലയാളി നഴ്‌സുമാര്‍ ജോലി നഷ്ടപെട്ട് നാട്ടിലേയ്ക്ക് മടങ്ങാനൊരുങ്ങി. എന്നാല്‍ അവരെ അവിടെ നിന്നും നാട്ടിലെത്തിക്കുക എന്നത് ബുദ്ധിമുട്ടേറിയ കാര്യവുമായിരുന്നു. ഈ ഘട്ടത്തിലാണ് ഇന്ത്യന്‍ എംബസിയും ഉദ്യോഗസ്ഥരും സഹായവുമായി അവര്‍ക്കരികിലേയ്ക്ക് എത്തുന്നത്.

parvathy

രണ്ട് നഴ്‌സുമാരുടെ വേഷത്തില്‍ കുഞ്ചാക്കോ ബോബനും പാര്‍വ്വതിയും എത്തുമ്പോള്‍ എംബസിയിലെ ഉദ്യോഗസ്ഥ പ്രമുഖനായി ഫഹദും എത്തുന്നു. ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. മലയാള സിനിമയിലേയ്ക്ക് എഡിറ്ററായി എത്തിയ മഹേഷ് നാരായണന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തിന്റെ ഭൂരിഭാഗവും ഹൈദരാബാദിലാകും ഷൂട്ട് ചെയ്യുക. ബാക്കിയുള്ളത് ഇറാഖ്, റാസല്‍ ഖൈമ, എന്നിവിടങ്ങളിലായി പൂര്‍ത്തിയാക്കും. മഹേഷ് നാരായണനും പിവി ഷാജികുമാറും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.

DONT MISS
Top