സംസ്‌കാര ശൂന്യനായ മുഖ്യമന്ത്രിയെ നിയമസഭയിലേക്ക് അയച്ചതില്‍ കണ്ണൂരുകാര്‍ കേരളത്തോട് മാപ്പ് ചോദിക്കുന്നുവന്ന് കെ സുധാകരന്‍

k-sudhakaranകണ്ണൂര്‍: സംസ്‌കാര ശൂന്യനായ മുഖ്യമന്ത്രിയെ നിയമസഭയിലേക്ക് അയച്ചതില്‍ കണ്ണൂരുകാര്‍ കേരളത്തോട് മാപ്പ് ചോദിക്കുന്നുവന്ന് കെ സുധാകരന്‍ പറഞ്ഞു. മുഖ്യമന്ത്രി ആയിരുന്ന കരുണാകരനെ ചെരുപ്പെറിഞ്ഞ പിണറായി വിജയന് ഗുണ്ട നേതാവിന്റെ മുഖവും ഭാഷയുമാണെന്നും സുധാകരന്‍ ആരോപിച്ചു.

സ്പീക്കര്‍ മുഖ്യമന്ത്രിയുടെ തടവറയാണ്, നിയമസഭയില്‍ സ്പീക്കറുടെ മനസും പ്രവൃത്തിയും സ്വതന്ത്രമായിരിക്കണം എന്നാല്‍ നിഷ്പക്ഷമായാല്ല സ്പീക്കര്‍ പ്രവര്‍ത്തിക്കുന്നത്. സ്പീക്കര്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ സാധിക്കാത്ത രീതിയില്‍ നിയമസഭയ്ക്കുള്ളില്‍ അരങ്ങു തകര്‍ക്കുകയാണ് ഇടതുപക്ഷമെന്നും കെ സുധാകരന്‍ കണ്ണൂരില്‍ പറഞ്ഞു.

പ്രതിപക്ഷ നേതാവിനും മുഖ്യമന്ത്രിക്കും സഭയില്‍ തുല്യ അവകാശമാണെന്നും എന്നാല്‍ ആ പരിഗണന നല്‍കുന്നില്ലെന്നും കെ സുധാകരന്‍ ആരോപിച്ചു.

അതേസമയം നിയമസഭയില്‍ സ്പീക്കര്‍ നിഷ്പക്ഷമായല്ല പെരുമാറുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. മുഖ്യമന്ത്രി കണ്ണ് കാണിക്കുന്നതനുസരിച്ചാണ് സ്പീക്കര്‍ പ്രവര്‍ത്തിക്കുന്നത്. മുഖ്യമന്ത്രി പരിധികള്‍ ലംഘിച്ചു. മുഖ്യമന്ത്രി ധാര്‍ഷ്ട്യവും അഹങ്കാരവും തുടരുകയാണെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു.

പ്രതിപക്ഷത്തിനും സഭയില്‍ അവകാശങ്ങളുണ്ടെന്നും അത് സംരക്ഷിക്കുന്നതില്‍ സ്പീക്കര്‍ പരാജയപ്പെട്ടുവെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. സഭയില്‍ പ്രതിപക്ഷനേതാവ് സംസാരിക്കുന്നതിനിടെ മൈക്ക് ഓഫ് ചെയ്തിരുന്നു. ഇതേച്ചൊല്ലി പ്രതിപക്ഷനേതാവും സ്പീക്കറും തമ്മില്‍ സഭയില്‍ വാക്കുതര്‍ക്കമുണ്ടായി.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പ്രതിപക്ഷ നേതാവായിരുന്ന വി.എസ്. അച്യുതാന്ദന്‍ ആറു തവണ ചോദ്യോത്തരവേളക്കിടെ സംസാരിച്ചിട്ടുണ്ടെന്ന് രമേശ് ചെന്നിത്തല ഓര്‍മിപ്പിച്ചു. മാനേജ്‌മെന്റിനു മുന്നില്‍ മുട്ടുമടക്കിയ ഒരു സര്‍ക്കാരാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കൂത്തുപറമ്പ് എം.എല്‍.എയായ ശൈലജ ടീച്ചറോട് കൂത്തുപറമ്പ് രക്തസാക്ഷികള്‍ ക്ഷമിക്കട്ടെ എന്ന് മാത്രമേ പറയുന്നുള്ളൂവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

DONT MISS
Top