അനുരാഗ് ഠാക്കൂറിനെതിരെ നടപടി ആവശ്യപ്പെട്ട് കൊണ്ട് ലോധ കമ്മറ്റിയുടെ റിപ്പോര്‍ട്ട് സുപ്രീം കോടതിയില്‍

lodha
ദില്ലി: ബിസിസിഐയുടെ പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ട് ലോധ കമ്മറ്റി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു. കോടതി നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത ബിസിസിഐ ഭാരവാഹികള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് കമ്മറ്റി ആവശ്യപ്പെട്ടു. ജസ്റ്റിസ് ആര്‍ എം ലോധയുടെ നേതൃത്വത്തിലുള്ള കമ്മറ്റിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

സെലക്ടര്‍മാരുടെ എണ്ണത്തിലും മീറ്റിങ്ങിലും പാലിക്കേണ്ട കോടതി നിര്‍ദ്ദേശങ്ങള്‍ ബിസിസിഐ കണക്കിലെടുക്കുന്നില്ല എന്ന് പറഞ്ഞ റിപ്പോര്‍ട്ടില്‍ ബിസിസിഐയുടെ തലപ്പത്തുള്ള അനുരാഗ് ഠാക്കൂറിനെയും ഉന്നതന്മാരെയും  നീക്കം ചെയ്യാന്‍ ആവശ്യപ്പെടുന്നുണ്ട്. നേതൃനിരയില്‍ നിന്നും രാഷ്ട്രീയ നേതാക്കന്മാരേയും ബിസിനസ് ഭീമന്മാരേയും നീക്കം ചെയ്ത് ക്രിക്കറ്റുമായി ബന്ധമുള്ളവരെ നേതൃ സ്ഥാനത്തേക്ക് കൊണ്ട് വരുകയാണ് ലോധ കമ്മറ്റിയുടെ ലക്ഷ്യം. ഒക്ടോബര്‍ ആറിനകം റിപ്പോര്‍ട്ടിനോടുള്ള പ്രതികരണം അറിയിക്കാന്‍ ബിസിസിഐയോട് സുപ്രീം കോടതി ആവശ്യപ്പെട്ടി ട്ടുണ്ട്.

ബിസിസിഐ സെക്രട്ടറി തെരഞ്ഞെടുപ്പും സെലക്ഷന്‍ കമ്മറ്റിയെ തെരഞ്ഞെടുക്കല്‍ എന്നിവയ്ക്ക് പിന്നിലെ കോടതി നിര്‍ദ്ദേശ ലംഘനങ്ങള്‍ പരിശോധിക്കാനും കഴിഞ്ഞ ദിവസം ലോധ കമ്മറ്റി യോഗം ചേര്‍ന്നിരുന്നു. ഇന്ത്യയ്ക്കായി വിരലിലെണ്ണാവുന്ന മത്സരം പോലും കളിച്ചിട്ടില്ലാത്ത താരങ്ങളെ ഉള്‍പ്പെടുത്തി സെലക്ഷന്‍ കമ്മറ്റി രൂപീകരിച്ചതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.

DONT MISS
Top