സ്പീക്കര്‍ പ്രവര്‍ത്തിക്കുന്നത് മുഖ്യമന്ത്രി കണ്ണുകാണിക്കുന്നത് അനുസരിച്ചെന്ന് രമേശ് ചെന്നിത്തല

chennithala

തിരുവനന്തപുരം : നിയമസഭയില്‍ സ്പീക്കര്‍ നിഷ്പക്ഷമായല്ല പെരുമാറുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. മുഖ്യമന്ത്രി കണ്ണ് കാണിക്കുന്നതനുസരിച്ചാണ് സ്പീക്കര്‍ പ്രവര്‍ത്തിക്കുന്നത്. മുഖ്യമന്ത്രി പരിധികള്‍ ലംഘിച്ചു. മുഖ്യമന്ത്രി ധാര്‍ഷ്ട്യവും അഹങ്കാരവും തുടരുകയാണെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു.

പ്രതിപക്ഷത്തിനും സഭയില്‍ അവകാശങ്ങളുണ്ടെന്നും അത് സംരക്ഷിക്കുന്നതില്‍ സ്പീക്കര്‍ പരാജയപ്പെട്ടുവെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. സഭയില്‍ പ്രതിപക്ഷനേതാവ് സംസാരിക്കുന്നതിനിടെ മൈക്ക് ഓഫ് ചെയ്തിരുന്നു. ഇതേച്ചൊല്ലി പ്രതിപക്ഷനേതാവും സ്പീക്കറും തമ്മില്‍ സഭയില്‍ വാക്കുതര്‍ക്കമുണ്ടായി.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പ്രതിപക്ഷ നേതാവായിരുന്ന വി.എസ്. അച്യുതാന്ദന്‍ ആറു തവണ ചോദ്യോത്തരവേളക്കിടെ സംസാരിച്ചിട്ടുണ്ടെന്ന് രമേശ് ചെന്നിത്തല ഓര്‍മിപ്പിച്ചു. മാനേജ്‌മെന്റിനു മുന്നില്‍ മുട്ടുമടക്കിയ ഒരു സര്‍ക്കാരാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കൂത്തുപറമ്പ് എം.എല്‍.എയായ ശൈലജ ടീച്ചറോട് കൂത്തുപറമ്പ് രക്തസാക്ഷികള്‍ ക്ഷമിക്കട്ടെ എന്ന് മാത്രമേ പറയുന്നുള്ളൂവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

DONT MISS
Top