ഒരു കുടുംബത്തിന് ഒരു വാഹനം; മലിനീകരണം തടയാന്‍ ബോംബെ ഹൈക്കോടതിയുടെ നിര്‍ദ്ദേശം

bombayമുംബൈ: പൊതുസ്ഥലങ്ങളിലെ അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കാന്‍ കര്‍ശന നിര്‍ദ്ദേശങ്ങളുമായി ബോംബെ ഹൈക്കോടതി. വര്‍ദ്ധിച്ചു വരുന്ന മലിനീകരണത്തിന്റെ പശ്ചാത്തലത്തില്‍ ഒരു കുടുംബത്തിന് ഒരു കാര്‍ മതിയെന്ന വ്യവസ്ഥ സര്‍ക്കാര്‍ കൊണ്ടുവരണമെന്നു ബോംബെ ഹൈക്കോടതി നിര്‍ദേശിച്ചു. നഗരത്തിലെ ഗതാഗതക്കുരുക്കും പാര്‍ക്കിങ് സ്ഥലങ്ങളുടെ അഭാവവും ചൂണ്ടിക്കാട്ടുന്ന പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.

കുറഞ്ഞത് രണ്ടു കാറെങ്കിലും സ്വന്തമായുള്ളവരാണ് ഇപ്പോള്‍ നഗരത്തിലുള്ളത് ഇത് നിയന്ത്രിക്കേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് വി.എം കാനഡെ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. മലിനീകരണത്തിന്റെ തോത് നിയന്ത്രിക്കാനായി ജലഗാതാഗതം പ്രോത്സാഹിപ്പിക്കണമെന്നും കോടതി നിരീക്ഷിച്ചു.

കടുന്ന ഗതാഗതകുരുക്ക് നഗരത്തില്‍ അനുഭവപ്പെടുന്നുണ്ട്. പത്തു വര്‍ഷം മുന്‍പ് ദാദറില്‍നിന്ന് 20 മിനിറ്റുകൊണ്ടു ദക്ഷിണ മുംബൈയില്‍ എത്താമായിരുന്നെങ്കില്‍, ഇപ്പോള്‍ അതു ചിന്തിക്കാന്‍ പോലും കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ബിഎംസി, എംഎംആര്‍ഡിഎ, നഗരവികസന മന്ത്രാലയം, ട്രാഫിക് പൊലീസ് എന്നീ വിഭാഗങ്ങള്‍ ഒന്നിച്ചിരുന്നു പ്രശ്‌നപരിഹാരത്തിനു ശ്രമിക്കണമെന്നു കോടതി നിര്‍ദേശിച്ചു.

DONT MISS
Top