നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 18 പേർ മരിച്ചു

bus-accident

Representational Image

കാഠ്മണ്ഡു: നേപ്പാളില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 18 യാത്രക്കാര്‍ മരിച്ചു. ഉത്സവാഘോഷ ചടങ്ങുകള്‍ക്ക് പോവുകയായിരുന്ന യാത്രക്കാരാണ് അപകടത്തില്‍പ്പെട്ടത്.

ബസ്സിന് അകത്തും മുകളിലുമായി ഒട്ടേറെ പേരാണ് യാത്രക്കാരായി ഉണ്ടായിരുന്നത്. മണ്ണിടിച്ചില്‍ മൂലം പാത മുഴുവന്‍ ചെളി കൊണ്ടു മൂടിയിരുന്നു. ചെളിയിലൂടെ കടന്ന് പോവാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് ദാഡിംഗ് ജില്ലാ ഭരണാധികാരി ടോറന്‍ പരാജുലി പറഞ്ഞു.

ബസിന്റെ ഇടത് ചക്രം തെന്നിപ്പോയതാണ് അപകടകാരണമെന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ രമേശ് ദമാല പറഞ്ഞു. ഗ്രാമവാസികളോടൊപ്പം പൊലീസും, സൈന്യവും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്ക് ചേര്‍ന്നു. സേനയുടെ ഹെലികോപ്റ്ററിലാണ് പരുക്കേറ്റ പതിമൂന്നോളം പേരെ ആശുപത്രിയില്‍ എത്തിച്ചത്.

നേപ്പാളില്‍ ബസിന്റെ മേല്‍തട്ടില്‍ ഇരുന്ന് യാത്ര ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്. നിയമം ലംഘിച്ച് നടത്തുന്ന ഇത്തരം യാത്രകള്‍ പൊലീസ് കണ്ടില്ലെന്ന് നടിക്കുകയാണ്.

DONT MISS
Top