ധോണിയുമായുള്ള പ്രണയബന്ധം; വെളിപ്പെടുത്തലുമായി നടി റായ് ലക്ഷ്മി

dhoni-raai-laxmi

ധോണി- റായ് ലക്ഷ്മി

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി തന്നെ മാത്രമല്ല, മറ്റു പലരേയും പ്രണയിച്ചിരുന്നുവെന്ന വെളിപ്പെടുത്തലുമായി തെന്നിന്ത്യന്‍ നടി റായ് ലക്ഷ്മി. തങ്ങളുടേയത് വെറും പ്രണയം മാത്രമായിരുന്നുവെന്നും അതൊക്കെ കഴിഞ്ഞ കഥകളാണെന്നും താരം വ്യക്തമാക്കി. ധോണിയുടെ ജീവിതകഥ പറയുന്ന ചിത്രം തീയറ്ററുകളിലെത്താന്‍ ഇരിക്കെയാണ് റായ് ലക്ഷ്മിയുടെ വെളിപ്പെടുത്തല്‍. ചിത്രത്തില്‍ ധോനിയുടെ ഇതുവരെ അറിയാത്ത ജീവിതമാണ് പ്രതിപാദിക്കുന്നതെന്ന് അണിയറപ്രവര്‍ത്തകരുടെ വിശദീകരണം.

തെന്നിന്ത്യന്‍ താരസുന്ദരി റായ് ലക്ഷ്മിയും ധോനിയും തമ്മിലുള്ള പ്രണയം പഴംങ്കഥയായി മാറികഴിഞ്ഞെങ്കിലും എംഎസ് ധോണി ദി അണ്‍ടോള്‍ഡ് സ്‌റ്റോറി എന്ന പുതിയ ചിത്രവുമായി ബന്ധപ്പെട്ട് വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ് കാര്യങ്ങള്‍. ചിത്രത്തില്‍ റായ് ലക്ഷ്മിയെ പരാമര്‍ശിക്കുന്നുണ്ടോ എന്ന് ഒരു വേദിയില്‍ വെച്ച് ഉയര്‍ന്ന ചോദ്യത്തിനാണ് ഞെട്ടിക്കുന്ന മറുപടി ലക്ഷ്മി നല്‍കിയത്. ധോണിയും താനും പ്രണയത്തിലായിരുന്നുവെന്നത് സത്യം. പക്ഷേ അതൊക്കെ എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് മറന്ന കാര്യങ്ങളാണ്. എന്തിനാണിതിപ്പോള്‍ ചികഞ്ഞെടുത്ത് തന്നെ ഉപദ്രവിക്കുന്നത് എന്ന് ലക്ഷ്മി ചോദിക്കുന്നു. ധോണി തന്നെ മാത്രമല്ല ഡേറ്റ് ചെയ്തിരുന്നതെന്നും മറ്റ് പലരുമായി അദ്ദേഹം ഡേറ്റിംഗിലായിരുന്നുവെന്നും താരം വെളിപ്പെടുത്തുന്നു.

lakshmi-rrai

2008-ലെ ഐപിഎല്‍ കാലത്താണ് ധോണി-ലക്ഷ്മി പ്രണയകഥ നാട്ടില്‍ പാട്ടായത്. അന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ബ്രാന്‍ഡ് അംബാസിഡറായിരുന്നു റായ് ലക്ഷ്മി, ധോണി ടീം ക്യാപ്റ്റനും. അക്കാലത്ത് ഒരു വര്‍ഷത്തോളം പ്രണയം തുടര്‍ന്നെങ്കിലും അതൊരു വിവാഹത്തിലേയ്ക്ക് എത്തിക്കാനുള്ള ദൃഢതയോ ആത്മാര്‍ത്ഥതയോ ഇല്ലാതിരുന്നതുകൊണ്ട് തങ്ങള്‍ ആ ബന്ധം അവസാനിപ്പിക്കുകയായിരുന്നുവെന്നും ലക്ഷ്മി തുറന്നുപറയുന്നു. ധോണിയുടെ ജീവിതത്തിലെ അറിയാത്ത ഭാഗങ്ങളിലേയ്ക്ക് വെളിച്ചം വീശുന്ന ചിത്രത്തില്‍ അദ്ദേഹത്തിന്റെ മുന്‍ കാമുകി പ്രിയങ്ക ഷായെ പ്രതിപാദിക്കുന്നുണ്ട്. ധോനിയുടെ ജീവിതത്തെ ഏറെ സ്വാധിനിച്ച ഒരാള്‍ കൂടിയായ പ്രിയങ്ക ഒരപകടത്തില്‍ മരണപ്പെടുകയായിരുന്നു. പക്ഷേ തന്നെ ചിത്രത്തില്‍ പ്രതിപാദിക്കില്ല എന്ന് ഉറപ്പുപറയുന്ന ലക്ഷ്മി ഈകഥകളൊക്കെ പൊക്കിയെടുത്ത് വെറുതെ തന്നെ ഉപദ്രവിക്കരുതെന്നും പറയുന്നു.

ഈ വെള്ളിയാഴ്ചയാണ് ധോണി ദി അണ്‍റ്റോള്‍ഡ് സ്‌റ്റോറി റിലീസ് ചെയ്യുന്നത്. സുശാന്ത് സിംഗ് രാജ്പുത് ആണ് ധോണിയായി വെള്ളിത്തിരയിലെത്തുന്നത്.

DONT MISS
Top