വീഡിയോ വൈറലായി; ഐഫോണ്‍ 7 തുളച്ച് നിരവധി പേര്‍ക്ക് പണി കിട്ടി (വീഡിയോ കണ്ട് അനുകരിക്കരുത്)

വീഡിയോയില്‍ നിന്ന്

വീഡിയോയില്‍ നിന്ന്

മുന്നറിയിപ്പ്: നിങ്ങളൊരു ആപ്പിള്‍ ഉപഭോക്താവാണെങ്കില്‍, ഈ വീഡിയോ അനുകരിക്കരുത്. ആന്‍ഡ്രോയിഡ് ഉപഭോക്താക്കളാണെങ്കില്‍ കണ്ട് ആസ്വദിക്കാം.

ഓഡിയോ ജാക്ക് ഇല്ലാതെ അവതരിപ്പിച്ച ഐഫോണ്‍ 7-ല്‍ എങ്ങിനെ ഓഡിയോ ജാക്ക് ലഭ്യമാക്കാം എന്ന് വിശദമാക്കുന്ന വീഡിയോ പണി കൊടുത്തത് നിരവധി ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക്. ആളുകളെ പറ്റിക്കാനായി നിര്‍മ്മിച്ച ‘പ്രാങ്ക്’ വീഡിയോ ആണ് ഐഫോണ്‍ 7 ഉടമകള്‍ക്ക് വില്ലനായത്.

3.5 മില്ലീമീറ്റര്‍ ഓഡിയോ ജാക്ക് ഐഫോണ്‍ 7-ല്‍ രഹസ്യമാക്കി വെച്ചിരിക്കുകയാണെന്നും ഇത് ലഭ്യമാക്കുന്നതിനായി തുളയ്ക്കുന്ന ഉപകരണം (Driller) ഉപയോഗിച്ച് ഫോണിന്റെ താഴെ ഭാഗത്ത് തുളച്ചാല്‍ മതിയെന്നുമാണ് വീഡിയോയില്‍ പറയുന്നത്. സമ്മിശ്ര പ്രതികരണം ലഭിച്ച ആപ്പിളിന്റെ വയര്‍ലെസ് ഹെഡ്‌സെറ്റുകളോട് വിമുഖത കാണിക്കുന്ന ഐഫോണ്‍ 7 ഉപഭോക്താക്കളാണ് ഇതിന്റെ ഇരകളായത്. ആപ്പിള്‍ കമ്പിനിയും ഇവരെ കൈവിട്ടു എന്നാണ് അറിയുന്നത്.

പ്ലാസ്റ്റിക്ക് ഉപയോഗിച്ച് 3.5 മില്ലീമീറ്റര്‍ ഓഡിയോ ജാക്ക് മറച്ചിരിക്കുകയാണ് എന്ന് വീഡിയോ കണ്ട പലരും വിശ്വസിച്ചു എന്നാണ് കമന്റുകളില്‍ നിന്നും വ്യക്തമാകുന്നത്.

ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് പണി കൊടുത്ത വീഡിയോ ഇവിടെ കാണാം:
(ഐഫോണ്‍ ഉപഭോക്താക്കള്‍ വീഡിയോ കണ്ട് അനുകരിച്ചാല്‍ ‘റിപ്പോര്‍ട്ടര്‍ ലൈവ്’ ഉത്തരവാദിയായിരിക്കില്ല)

DONT MISS
Top