സന്തോഷ ജന്മദിനം ഗൂഗിളിന്… മധുരപ്പതിനെട്ട് ആഘോഷിക്കുന്നത് ഡൂഡിലിനൊപ്പം; തിയ്യതിയില്‍ ആശയക്കുഴപ്പം

ഗൂഗിളിന്‍റെ 18-ആം പിറന്നാള്‍ ഡൂഡില്‍

ഗൂഗിളിന്‍റെ 18-ആം പിറന്നാള്‍ ഡൂഡില്‍

ന്യൂയോര്‍ക്ക്: ഇന്ന് മധുരപ്പതിനെട്ടിലേക്ക് കടക്കുന്ന ഗൂഗിള്‍ വ്യത്യസ്തമായ ഡൂഡില്‍ അവതരിപ്പിച്ചു കൊണ്ടാണ് പിറന്നാള്‍ ആഘോഷിക്കുന്നത്. അനിമേഷനിലൂടെ നിര്‍മ്മിച്ച ബലൂണ്‍-ഡൂഡിലാണ് ഗൂഗിള്‍ തങ്ങളുടെ ഹോം പേജില്‍ ഒരുക്കിയിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷങ്ങളില്‍ സെപ്റ്റംബറിലെ മറ്റ് ദിവസങ്ങളിലാണ് ഗൂഗിള്‍ പിറന്നാള്‍ ആഘോഷിച്ചത് എന്നതിനാല്‍ ഇതു സംബന്ധിച്ച് ചെറിയ ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. ലാറി പേജും സെര്‍ജി ബ്രിന്നും ചേര്‍ന്ന് 1998-ലാണ് ഗൂഗിള്‍ സ്ഥാപിച്ചത്. സെപ്റ്റംബര്‍ 4 ആണ് സ്ഥാപകദിനം എന്നാണ് കമ്പനി രേഖകളില്‍ ഉള്ളത്. എന്നാല്‍ 2006 മുതല്‍ സെപ്റ്റംബര്‍ 27-നും അതിന് മുമ്പുള്ള വര്‍ഷം സെപ്റ്റംബര്‍ 26-നുമാണ് ഗൂഗിള്‍ പിറന്നാള്‍ ആഘോഷിച്ചത്.

അതിനും മുമ്പ് 2004-ല്‍ 6-ആം പിറന്നാളിന് ഗൂഗിള്‍ അവതരിപ്പിച്ച ഡൂഡില്‍ സെപ്റ്റംബര്‍ 7-നാണ് ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ചത്. 2003-ല്‍ ഇത് സെപ്റ്റംബര്‍ 8-നായിരുന്നു എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2002 മുതലാണ് സ്വന്തം പ്‌റന്നാളിന് ഗൂഗിള്‍ പ്രത്യേക ഡൂഡിലുകള്‍ അവതരിപ്പിച്ച് തുടങ്ങിയത്.

DONT MISS
Top