റദ്ദാക്കപ്പെട്ട ഹജ്ജ് അപേക്ഷകരുടെ പണം തിരികെ നല്‍കണമെന്ന് സൗദി ഹജ്ജ് മന്ത്രാലയം

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

ജിദ്ദ: റദ്ദാക്കപ്പെട്ട ആഭ്യന്തര ഹജജ് അപേക്ഷകരുടെ പണം, ഹജ്ജ് സേവന കമ്പനികള്‍ ഉടന്‍ തിരിച്ചു നല്‍കണമെന്ന് സൗദി ഹജജ് മന്ത്രാലയം ആവശ്യപ്പെട്ടു. പണം തിരിച്ചു നല്‍കാത്തിനെ തുടര്‍ന്ന് നിരവധി പേര്‍ സൗദി ഹജജ് മന്ത്രാലയത്തെ സമിപീപിച്ച പശ്ചാത്തലത്തിലാണ് മന്ത്രാലയം ഇതു സംബന്ധമായ ഉത്തരവിട്ടത്. നിശ്ചിത സമയത്തിനകം പണം തിരികെ നല്‍കാത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഹജജ് സേവന കമ്പനികളോട് സൗദി ഹജ്ജ് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

ഈ വര്‍ഷത്തെ ഹജജ് കര്‍മ്മത്തിനായി അപേക്ഷ നല്‍കി അനുമതി രേഖ കരസ്ഥമാക്കിയ ശേഷം ഹജജ് കര്‍മ്മത്തിന് പോകാനാവാത്തതിനാല്‍ യാത്ര റദ്ദ് ചെയ്തവരുണ്ട്. അത്തരത്തിലുള്ള ആഭ്യന്തര ഹജജ് തീര്‍ത്ഥാടകരായ അപേക്ഷകരുടെ പണം തിരിച്ചു നല്‍കണമെന്ന് ആഭ്യന്തര ഹജജ് സേവന കമ്പനികളോട് ഹജജ് മന്ത്രാലയം ആവശ്യപ്പെട്ടു.

റദ്ദാക്കപ്പെട്ടവരുടെ പണം തിരികെ കൊടുക്കുവാന്‍ താമസിക്കുന്നതതായി പരാതി ലഭ്യമായിട്ടുണ്ട്. സ്വദേശി വിദേശി വ്യത്യാസമില്ലാതെ ഹജജ് മന്ത്രാലയത്തിന് പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും പരാതിയുടെ പശ്ചാത്തലത്തിലാണ് പണം എത്രയും വേഗം തിരികെ കൊടുക്കാന്‍ ഹജജ് മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിരിക്കുന്നതെന്നും വൃത്തങ്ങള്‍ സൂചിപ്പിച്ചു.

ഇതുമായി ബന്ധപ്പെട്ട് മന്ത്രാലയത്തിന് വരുന്ന പരാതികള്‍ നിയമവിരുദ്ധ കാര്യങ്ങള്‍ കൈകാരൃം ചെയ്യുന്ന സമിതിക്ക് വിടും. തുടര്‍ന്ന് നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും ആഭൃന്തര ഹജജ് സേവനം ഏറ്റെടുത്ത എല്ലാ കമ്പനികള്‍ക്കും ഹജജ് മന്ത്രാലയം സര്‍ക്കുലറിലൂടെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

DONT MISS
Top