ഒരു വിമാനം പറന്നിറങ്ങുന്നു, മറ്റൊരു വിമാനം അതേ റണ്‍വെയില്‍, പിന്നെ പറയണോ പൂരം; വീഡിയോ കാണാം

plane

നെവാഡ: രണ്ട് എയര്‍ പ്ലെയ്‌നുകള്‍ തമ്മില്‍ റണ്‍വെയില്‍ വച്ച് കൂട്ടിയിടിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ യൂട്യൂബില്‍ തരംഗമാവുകയാണ്. സംഭവം നടക്കുന്നത് വ്യോമ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കുന്ന അമേരിക്കയിലാണെന്ന് അറിയുമ്പോഴാണ് കൂടുതല്‍ ആശ്ചര്യമുളവാകുന്നത്.

എയര്‍ പ്ലെയിനുകള്‍ തമ്മിലുള്ള അതിവേഗ മത്സരമായ റെനോ നാഷണല്‍ ചാമ്പ്യന്‍ഷിപ്പ് എയര്‍ റേസസില്‍ പങ്കെടുക്കവെ, തോമസ് റിച്ചാര്‍ഡ് എന്ന താരമാണ് സെപ്റ്റംബര്‍ 18 ന് അപകടത്തില്‍ പെട്ടത്. പൈലറ്റിന്റെ കോക്പിറ്റില്‍ നിന്നുള്ള ക്യമാറ ചിത്രീകരണത്തിലൂടെയാണ് സംഭവം രാജ്യാന്തര ശ്രദ്ധ നേടിയത്. തോമസ് റിച്ചാര്‍ഡ്‌സ് തന്നെയാണ് അപകട വീഡിയോ പിന്നീട് യൂട്യൂബില്‍ നല്‍കിയതും.

plane-ii

സാങ്കേതിക തകരാര്‍ കാരണം റണ്‍വെയില്‍ അകപ്പെട്ട തോമസ് റിച്ചാര്‍ഡിന്റെ എയര്‍ പ്ലെയിനിനെ, പിന്നില്‍ നിന്നും വന്ന സഹ താരത്തിന്റെ എയര്‍ പ്ലെയിന്‍ വന്ന് ഇടിക്കുകയായിരുന്നു. ഇടിയെ തുടര്‍ന്നുണ്ടായ ആഘാതത്തില്‍ തോമസ് റിച്ചാര്‍ഡ്‌സിന്റെ കൈയ്ക്ക് പരുക്കേറ്റിട്ടുണ്ട്.

നാല് അടി ഇടത്തോട്ട് മാറിയിരുന്നെങ്കില്‍ താന്‍ കൊലപ്പെടുമായിരുന്നു എന്ന് പിന്നീട് തോമസ് റിച്ചാര്‍ഡ്‌സ് ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു.

DONT MISS