സ്രാവിന്റെ ആക്രമണത്തില്‍ കൗമാരക്കാരന് പരുക്കേറ്റു | ചിത്രങ്ങള്‍

shark1

ആക്രമിച്ചു എന്ന് കരുതപ്പെടുന്ന സ്രാവിന്‍റെ ആകാശ ദൃശ്യം

ബാല്ലിന: സുരക്ഷാവല നിരാകരിച്ച് കടലില്‍ ഇറങ്ങിയ യുവാവിനെ സ്രാവ് ആക്രമിച്ച് പരുക്കേല്‍പ്പിച്ചു. ഒാസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വേല്‍സിലെ ബാല്ലിനയിലുള്ള ലൈറ്റ് ഹൗസ് ബീച്ചിലാണ് സംഭവം. കൂപ്പര്‍ അലന്‍ എന്ന 17 വയസുകാരനെയാണ് കടലില്‍ സര്‍ഫ് ചെയ്യുന്നതിനിടെ സ്രാവ് കടിച്ച് പരിക്കേല്‍പ്പിച്ചത്.

അലന്റെ തുടയിലാണ് സ്രാവ് കടിച്ചത്. രാവിലെ 9 മണിയോടെയായിരുന്നു സംഭവം. പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം അലനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്രാവ് തുട കടിച്ച് കീറിയെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

സംഭവത്തെ തുടര്‍ന്ന് ബാല്ലിനയിലെ എല്ലാ ബീച്ചുകളും 24 മണിക്കൂര്‍ നേരത്തേക്ക് അടച്ചു. ആകാശ നിരീക്ഷണത്തിനായി ഹെലികോപ്ടറും ഇവിടെയെത്തിയിട്ടുണ്ട്. സ്രാവ് ആക്രമിച്ച അലനെ കൂടെയുണ്ടായിരുന്ന സുഹൃത്താണ് രക്ഷിച്ച് തീരത്തേക്ക് എത്തിച്ചത്.

സ്രാവിന്റെ ആക്രമണം ടൂറിസം മേഖലയം ബാധിക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. ഇവിടെ ഫോര്‍ജി ഷാര്‍ക്ക് ലിസണിംഗ് സ്‌റ്റേഷന്‍ സ്ഥാപിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

ചിത്രങ്ങള്‍:

shark6

ആക്രമിക്കപ്പെട്ട അലന്‍ കൂപ്പര്‍

shark2

അടച്ച ബീച്ച്

shark5

ആക്രമണമുണ്ടായ സ്ഥലത്ത് എത്തിയ ആംബുലന്‍സും പൊലീസ് വാഹനങ്ങളും

shark4

ലൈറ്റ് ഹൌസ് ബീച്ചിലെ ലൈഫ് ഗാര്‍ഡ്

shark3

ആക്രമിക്കപ്പെട്ട അലന്‍ കൂപ്പറും സുഹൃത്തും

DONT MISS
Top