ഹുറൂബില്‍ അകപ്പെട്ട ഇന്ത്യക്കാരുടെ വിഷയം സുഷമ സ്വരാജിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗം തൈബ

സുഷമ സ്വരാജ് (ഫയല്‍ ചിത്രം)

സുഷമ സ്വരാജ് (ഫയല്‍ ചിത്രം)

സൗദി: സൗദിയില്‍ ഹുറൂബില്‍ അകപ്പെട്ട് നാട്ടിലേക്ക് പോകാനാവാതെ കുടുങ്ങികഴിയുന്ന ഇന്ത്യക്കാരുടെ വിഷയം കേന്ദ്ര മന്ത്രി സുഷമ സ്വരാജിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗം തൈബ അഫാന്റി. ജിദ്ദയില്‍ ഹുറൂബിന്റെ ഇരകളായവരോടാണ് തൈബ അഫാന്റി ഉറപ്പ് നല്‍കിയത്. സൗദി-ഇന്ത്യന്‍ സര്‍ക്കാരുകള്‍ തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കാവുന്ന വിഷയമായതിനാല്‍ കേന്ദ്ര സര്‍ക്കാറിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്ന് തൈബ അഫാന്റി ഉറപ്പുനല്‍കി.

വര്‍ഷങ്ങള്‍ക്ക് മുമ്പ് പലഘട്ടങ്ങളിലായി സൗദി സര്‍ക്കാര്‍ പ്രഖൃാപിച്ച പൊതുമാപ്പ് പ്രയോജനപ്പെടുത്തി താമസ രേഖയില്ലാതെ കഴിയുന്ന മലയാളികളടക്കമുള്ള ഇന്തൃക്കാര്‍ നാടുകളിലേക്ക് തിരികെ പോയിരുന്നു. എന്നാല്‍ തങ്ങളില്‍ നിന്നും ഒളിച്ചോടിപ്പോയതായി ഹൂറുബ് എന്നപേരില്‍ തൊഴിലുടമകള്‍ സൗദി പാസ്‌പോര്‍ട്ട് വിഭാഗത്തില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് നൂറ് കണക്കിനുപേര്‍ ഇപ്പോഴും സൗദിയില്‍ പ്രതിസന്ധിയില്‍ കഴിയുന്നുണ്ട്. തൊഴിലുടമയുടെ പരാതിയുള്ളതിനാലും രേഖകളില്ലാത്തതിനാലും നാടണയാന്‍ സാധിക്കാത്തവരാണ് ഇത്തരത്തില്‍ കുടുങ്ങികഴിയുന്നവര്‍.

നാട്ടില്‍നിന്നെത്തിയ ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി മെമ്പര്‍ തൈബ അഫാന്റിയോട് കെഎംസിസി പ്രവര്‍ത്തകന്‍ ലത്തീഫ് പടിക്കല്‍ വിഷയം അവതരിപ്പിച്ചതിന്റെ ഫലമായി ഹുറൂബില്‍ കഴിയുന്നവര്‍ക്ക് ആശ്വാസം പകരുന്ന മറുപടിയായിരുന്നു കേന്ദ്ര ഹജ്ജ് കമ്മിറ്റി മെമ്പര്‍ തൈബ അഫാന്റിയില്‍ നിന്നും ലഭിച്ചത്. വിഷയം സൗദി അറേബ്യയുടെ നിയമവുമായി ബന്ധപ്പെട്ടതാണ്. ഇടപെടലുകള്‍ക്ക് പരിധിയുണ്ട്. എങ്കിലും ഇരു രാജൃങ്ങളും തമ്മിലുള്ള നല്ല ബന്ധം പ്രയോജനപ്പെടുത്തി വിഷയത്തിന് പരിഹാരം കാണാന്‍ കേന്ദ്ര മന്ത്രി സുഷമ സ്വരാജിന്റെ ശ്രദ്ധയില്‍ വിഷയം ധരിപ്പിക്കുമെന്ന് തൈബ അഫാന്റി പറഞ്ഞു.

DONT MISS
Top