യുദ്ധത്തിനിടെ ഗ്രനേഡ് തീര്‍ന്നപ്പോള്‍ സാംസങ് ഗാലക്‌സി നോട്ട് 7 എറിയുന്ന സൈനികര്‍; സാംസങിനെ ട്രോളി ട്രോളന്മാര്‍

samsung

സാംസങ് ഗാലക്‌സി നോട്ട് 7 ഫോണിനേയും ട്രോളി നവമാധ്യമങ്ങള്‍. സാംസങ്ങ് നോട്ട് 7 പൊട്ടിത്തെറിച്ച് അപകടങ്ങള്‍ ഉണ്ടായ സാഹചര്യത്തിലാണ് ഫോണിനെതിരെ ട്രോളുകളുമായി ട്രോളന്മാര്‍ രംഗത്തെത്തിയിരിക്കുന്നത്. യുദ്ധത്തിനിടെ ഗ്രനേഡ് തീര്‍ന്നപ്പോള്‍ സാംസങ് ഗാലക്‌സി നോട്ട് 7 എറിഞ്ഞ് ശശത്രുക്കളെ പ്രതിരോധിക്കുന്ന സൈനികരെ ഉള്‍പ്പെടുത്തിയുള്ളതാണ് ഒരു ട്രോള്‍. മറ്റൊരു ട്രോളില്‍ സാംസങിന്റെ ഷോപ്പില്‍ മൊബൈലിന് പകരം വില്‍ക്കാന്‍ വെച്ചിരിക്കുത് തീയണയ്ക്കാനുള്ള ഉപകരണമാണ്.

samsung-4 samsung-7 samsung-8 sam-3 samsung-2 samsung-1 samsung-9 samsung-10samsung-5

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് സാംസങ് ഗാലക്‌സി നോട്ട് 7 ഫോണ്‍ പൊട്ടിത്തെറിച്ചുള്ള അപകടങ്ങളെക്കുറിച്ച് വാര്‍ത്തകളുണ്ടായിരുന്നു. കാറില്‍ ചാര്‍ജുചെയ്യാന്‍ വെച്ചിരുന്ന സാംസങ് നോട്ട് 7 പൊട്ടിത്തെറിച്ച് കാറ് തന്നെ കത്തിനശിച്ച സംഭവം  ഉണ്ടായി. വിമാനയാത്രയില്‍ സാംസങ് നോട്ട് 7 ഉപയോഗിക്കകുതെന്നതിന് കര്‍ശന നിര്‍ദ്ദേശവും അധികൃതര്‍ മുന്നോട്ടുവെച്ചു.

DONT MISS
Top