താലിബാന്റെ സംരക്ഷകരാരെന്ന് ലോകത്തിനറിയാമെന്ന് അഫ്ഗാനിസ്ഥാന്‍; പാക്ക് മണ്ണിലെ തീവ്രവാദത്തിനെതിരെ യോജിച്ച് പോരാടാന്‍ ഇന്ത്യയും അഫ്ഗാനും

modi-and-ghani

ഇന്ത്യന്‍ പ്രധാനമന്ത്രിയും അഫ്ഗാന്‍ പ്രസിഡന്റും (ഫയല്‍ ചിത്രം)

പാക്കിസ്ഥാനെ അന്താരാഷ്ട്രതലത്തില്‍ ഒറ്റപ്പെടുത്താനുള്ള ഇന്ത്യയുടെ നീക്കങ്ങല്‍ക്ക് ശക്തമായ പിന്തുണയുമായാണ് അഫ്ഗാനുമെത്തിയിരിക്കുന്നത്. പാക്കിസ്ഥാന്‍ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ദുരിതങ്ങള്‍ ഇന്ത്യയെപ്പോലെ തങ്ങളും അനുഭവിക്കുന്നുവെന്നാണ് പാക്കിസ്ഥാന്റെ അയല്‍രാജ്യമായ അഫ്ഗാനും ആരോപിക്കുന്നത്. പാക്കിസ്ഥാനെതിരെ അഫ്ഗാന്‍ പ്രസിഡന്റും ഇന്ത്യയിലെ അഫ്ഗാന്‍ സ്ഥാനപതിയും രംഗത്തെത്തിയിരുന്നു. ഐക്യരാഷ്ട്രസഭയിലും ശക്തമായ ഭാഷയിലാണ് അഫ്ഗാന്‍ പാക്കിസ്ഥാന്റെ നിലപാടുകളെ അപലപിച്ചത്. അഫ്ഗാന്‍ പ്രസിഡന്റ് അഷറഫ് ഗാനി പാക്കിസ്ഥാന്റെ തീവ്രവാദി പ്രോത്സാഹനം അവസാനിപ്പിക്കണമെന്നാണ് ആവശ്യപ്പെട്ടത്.

മേഖലയുടെ സുരക്ഷയ്ക്കും ഐക്യത്തിനും ഭീഷണിയായ പാക്കിസ്ഥാനെ ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ക്കിടയില്‍ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുമെന്ന് ഇന്ത്യയിലെ അഫ്ഗാന്‍ സ്ഥാനപതി ഷെയ്ദാ മോഹമ്മദ് അബ്ദാലി പറഞ്ഞിരുന്നു. അന്താരാഷ്ട്രതലത്തില്‍ പാക്കിസ്ഥാനെ ഒറ്റപ്പെടുത്താന്‍ ഇന്ത്യയ്ക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായും അഫ്ഗാന്‍ സ്ഥാനപതി ഔദ്യോഗികമായി തന്നെ അറിയിച്ചു. അഫ്ഗാന്‍ ഇത്തരത്തിലുള്ള പിന്തുണ നല്‍കിയതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നയതന്ത്ര ഇടപെടലുകള്‍ വലിയ നിലയില്‍ സഹായകരമായിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. അഫ്ഗാനില്‍ സന്ദര്‍ശനം നടത്തുകയും സഹായം വാഗ്ദാനം ചെയ്യുകയുമെല്ലാം ചെയ്തത് വഴി മികച്ച ബന്ധമാണ് ഇരുരാജ്യങ്ങളും തമ്മില്‍ നിലവില്‍ നിലനിന്നുപോരുന്നത്.

afgan-vice-president

അഫ്ഗാനിസ്ഥാന്‍ വൈസ്പ്രസിഡന്റ് സര്‍വാര്‍ ഡാനിഷ് ഐക്യരാഷ്ട്രസഭയില്‍

താലിബാന്‍ നേതാക്കളുടെ കേന്ദ്രം എവിടെയാണെന്ന് ലോകത്തിനറിയാമെന്നാണ് അഫ്ഗാനിസ്ഥാന്‍ വൈസ്പ്രസിഡന്റ് സര്‍വാര്‍ ഡാനിഷ് പറഞ്ഞു. പാക്കിസ്ഥാനെതിരെ ശക്തമായ വാദങ്ങളുമായാണ് ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിയില്‍ അഫ്ഗാനെത്തിയത്. തീവ്രവാദികള്‍ക്കെതിരം ചെറുവിരലനക്കാന്‍ പോലും പാക്കിസ്ഥാന്‍ തയ്യാറാകുന്നില്ലെന്നും അഫ്ഗാന്‍ കുറ്റപ്പെടുത്തി. തീവ്രവാദികള്‍ക്ക് സുഖജീവിതമൊരുക്കുന്ന രാജ്യമാണ് പാക്കിസ്ഥാനെന്ന ഇന്ത്യയുടെ വാദങ്ങള്‍ക്ക് അന്താരാഷ്ട്രതലത്തില്‍ കരുത്താവുകയാണ്, പാക്കിസ്ഥാന്റെ അയല്‍രാജ്യമായ അഫ്ഗാന്റെ ഈ നിലപാട്. പാക്കിസ്ഥാന്‍ ഭീകരവാദികളുടെ സുരക്ഷിതസ്വര്‍ഗമാണെന്ന് കഴിഞ്ഞ ദിവസം അഫ്ഗാന്‍ വിദേശകാര്യമന്ത്രി സലാഹുദ്ദീന്‍ റബ്ബാനി പറഞ്ഞിരുന്നു. ഇന്ത്യയെന്ന ശക്തിയോടുള്ള പേടിയാണ് തീവ്രവാദികളെ സഹായിക്കാന്‍ പാക്കിസ്ഥാനെ പ്രേരിപ്പിക്കുന്നതെന്നും റബ്ബാനി ആരോപിച്ചിരുന്നു.

pak-terrorists

പാക്കിസ്ഥാനിലെ തീവ്രവാദി ക്യാമ്പുകള്‍

താലിബാനും ഹക്കാനി നെറ്റ്വര്‍ക്കും പോലുള്ള തീവ്രവാദി ഗ്രൂപ്പുകള്‍ക്ക് പ്രോത്സാഹനം നല്‍കി, പാക്ക് ജനതയ്ക്ക് മേല്‍ യുദ്ധം പ്രഖ്യാപിക്കുകയാണ് പാക്കിസ്ഥാന്‍ അധികാരികള്‍ എന്നും അഫ്ഗാന്‍ ഐക്യരാഷ്ട്രസഭയില്‍ ആരോപിച്ചിരുന്നു. പാക്ക് മണ്ണിലെ തീവ്രവാദികള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ അഫ്ഗാന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടെങ്കിലും, ഇതുവരെയും ഒരു നടപടിയുമുണ്ടായില്ല. കാബൂളിലെ അമേരിക്കന്‍ സര്‍വകലാശാലയിലുണ്ടായ അക്രമം പാക്ക് മണ്ണില്‍ ആസൂത്രണം ചെയ്തതാണെന്നും അഫ്ഗാന്‍ ഐക്യരാഷ്ട്രസഭയില്‍ ആരോപിച്ചു.ഇന്ത്യ കാലങ്ങളായി ഉന്നയിക്കുന്ന ആരോപണം തന്നെയാണ് അഫ്ഗാനും ഉന്നയിച്ചിരിക്കുന്നത്. പാര്‍ലമെന്റ് ആക്രമണവും മുംബൈ ഭീകരാക്രമണവും ഒടുവില്‍ ഉറി അക്രമവുമുള്‍പ്പെടെ പാക്ക് മണ്ണിലാണ് ആസൂത്രണം ചെയ്തതെന്നാണ് ഇന്ത്യയുടെ ആരോപണം. ഈ ആരോപണത്തിന് കൂടിയാണ് അഫ്ഗാന്‍ ശക്തി പകര്‍ന്നിരിക്കുന്നത്. ആഗോളതലത്തില്‍ പാക്കിസ്ഥാനെ ഒറ്റപ്പെടുത്താനുള്ള ഇന്ത്യയുടെ നീക്കങ്ങള്‍ക്ക് ഈ പ്രസ്താവന കൂടി ഇന്ത്യ ആയുധമാക്കിയേക്കും.

DONT MISS
Top