‘പെണ്ണുകാണലിന് ആണ്‍കുട്ടികള്‍ എങ്ങനെ തയ്യാറാകണം’; മാര്‍ഗനിര്‍ദേശവുമായി ഇതാ ഒരച്ഛന്‍

pennukanal

കൊച്ചി : പെണ്ണുകാണല്‍ ചടങ്ങ് ഏതൊരാളുടെ ജീവിതത്തിലേയും ഏറെ പ്രധാനപ്പെട്ട സംഗതിയാണ്. പക്ഷെ നമ്മുടെ നാട്ടില്‍ പെണ്ണുകാണലുമായി ബന്ധപ്പെട്ടുള്ള ഒരുക്കങ്ങള്‍ കൂടുതലും പെണ്‍കുട്ടികള്‍ക്കാണ്. പെണ്ണുകാണലിനും വിവാഹശേഷം ഉത്തമകുടുംബിനി ആകാനും ഉള്ള ക്ലാസുകള്‍ പെണ്‍കുട്ടികള്‍ക്ക് നല്‍കാന്‍ വീട്ടുകാരും ബന്ധുക്കളും ഏറെ ശ്രദ്ധിക്കുന്നുണ്ട്. ആണ്‍കുട്ടികള്‍ക്കാകട്ടെ ഇത്തരം ക്ലാസുകള്‍ക്ക് ഏറെ ഇരുന്നുകൊടുക്കേണ്ടി വരാറില്ല. എന്നാല്‍ ഈ അവസ്ഥ മാറ്റിയെഴുതുകയാണ് യൂടുബില്‍ ഇപ്പോള്‍ വൈറലാകുന്ന ഹൗ ടു ട്രെയ്ന്‍ യുവര്‍ സണ്‍ എന്ന ഹൃസ്വചിത്രം.

പെണ്ണുകാണലിനായി മകനെ ഒരച്ഛന്‍ പരിശീലിപ്പിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. യൂടൂബില്‍ ഒരു ദിവസത്തിനിടെ ആറു ലക്ഷത്തി 85 ആയിരം പേരാണ് ചിത്രം കണ്ടത്. ചന്ദന്‍കുമാര്‍ എഴുതിയ ചിത്രം സംവിധാനം ചെയ്തത് രാഘവ് സുബ്ബുവാണ്. അച്ഛന്‍റെയും അമ്മയുടെയും ആ പഠിപ്പിക്കല്‍ പൂര്‍ണരൂപത്തില്‍ കാണാം

DONT MISS
Top