അട്ടപ്പാട്ടിയില്‍ ഗര്‍ഭസ്ഥ ശിശു മരിച്ചു

attappadi

representation image

പാലക്കാട്: അട്ടപ്പാടിയില്‍ ഗര്‍ഭസ്ഥ ശിശു മരിച്ചു. എട്ട് മാസം പ്രായമുള്ള ഗര്‍ഭസ്ഥ ശിശുവാണ് മരിച്ചത്. പാലൂര്‍ ആദിവാസി കോളനിയിലെ സരസ- രാജന്‍ ദമ്പതികളുടെ എട്ട് മാസം പ്രായമുള്ള ആണ്‍കുഞ്ഞാണ് ഗര്‍ഭാവസ്ഥയില്‍ മരിച്ചത്.

കഴിഞ്ഞ പത്തൊന്‍പതാം തീയതിയാണ് മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ സരസയെ പ്രസവത്തിനായി പ്രവേശിപ്പിച്ചത്. സ്‌കാനിംഗില്‍ കുഞ്ഞിന് ആവശ്യമായ വളര്‍ച്ച ഉണ്ടായിരുന്നില്ല. അമ്മയുടെ ആരോഗ്യസ്ഥിതി മോശമായതോടെ ഗര്‍ഭം അലസിപ്പിക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു.  ഇതാവാം കുഞ്ഞിന്റെ മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

DONT MISS
Top