‘അച്ചായനെത്തി മക്കളെ’; ആരാധകരെ കോരിത്തരിപ്പിച്ച് തോപ്പില്‍ ജോപ്പന്റെ ഒഫീഷ്യല്‍ ടീസറെത്തി

തോപ്പില്‍ ജോപ്പനില്‍ മമ്മൂട്ടി

തോപ്പില്‍ ജോപ്പനില്‍ മമ്മൂട്ടി

ആരാധകരെ നിരാശരാക്കിയ ടീസറിന് ശേഷം തോപ്പില്‍ ജോപ്പന്റെ ഒഫീഷ്യല്‍ ടീസര്‍ പുറത്തിറങ്ങി. നായകന്‍ മമ്മൂട്ടി തിളങ്ങി നില്‍ക്കുന്നതാണ് ഔദ്യോഗിക ട്രെയിലര്‍. ടീസര്‍ മമ്മൂട്ടി ആരാധകരെ ആവേശത്തിലാക്കുമെന്ന് ഉറപ്പാണ്. 46 സെക്കന്റ് ദൈര്‍ഘ്യമുള്ളതാണ് ടീസര്‍.

ഫെയ്‌സ് ബുക്ക് പേജിലൂടെ മമ്മൂട്ടി തന്നെയാണ് ടീസര്‍ പുറത്തുവിട്ടത്. അമ്പത് ശതമാനം സ്‌നേഹവും അമ്പത് ശതമാനം മദ്യവും എന്നതാണ് തോപ്പില്‍ ജോപ്പന്റെ ടാഗ് ലൈന്‍.

നേരത്തെ വന്ന ടീസറില്‍ മമ്മൂട്ടിയെ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇത് ആരാധകരില്‍ ചെറുതല്ലാത്ത നിരാശയാണ് സൃഷ്ടിച്ചത്. നായികയായ മമ്ത മോഹന്‍ദാസിന്റെ വിവരണമായിരുന്നു ടീസറില്‍ നിറഞ്ഞ് നിന്നത്.

നായകനായ മമ്മൂട്ടി ഇല്ലാത്ത ചിത്രത്തിന്റെ ടീസറിനെ പരിഹസിച്ച് ട്രോളുകളും ഇറങ്ങിയിരുന്നു. മമ്മൂട്ടിയെ കാണിച്ചാല്‍ ആളുകള്‍ സിനിമയെ കൈവിടുമെന്നായിരുന്നു ട്രോളന്‍മാരുടെ കണ്ടെത്തല്‍.

ജോണി ആന്റണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. താപ്പനയ്ക്ക് ശേഷം ഇരുവുരും ഒന്നിക്കുന്ന ചിത്രമാണ് തോപ്പില്‍ ജോപ്പന്‍. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി തനി അച്ചായന്‍ വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണ് തോപ്പില്‍ ജോപ്പന്‍.

DONT MISS
Top